NEWS

ഊട്ടിയിൽ മഞ്ഞുകാലം തുടങ്ങി; വിനോദസഞ്ചാരികളുടെ തിരക്കേറുന്നു

ഊട്ടി ∙ തണുപ്പുകാലത്തിന്റെ വരവോടെ ഊട്ടിയിൽ മഞ്ഞു പുതച്ച പ്രഭാതങ്ങൾക്ക് തുടക്കമായി. സസ്യോദ്യാനം, എച്ച്എഡിപി ഗ്രൗണ്ട്, പഴയ റേസ്‌കോഴ്‌സ് മൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരം, കാന്തൽ മൈതാനം, എച്ച്പിഎഫ്, തലക്കുന്ത തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ ദിവസം മുതൽ കടുത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു തുടങ്ങി. വരും ദിവസങ്ങളിൽ തണുപ്പിന്റെ കാഠിന്യം ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.

ഊട്ടിയുടെ താഴ്ന്ന മേഖലകളിൽ ഇന്ന് രാവിലെ 4 ഡിഗ്രി സെൽഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്. തലക്കുന്തയിൽ ഇന്നലെ തന്നെ താപനില നാല് ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു.

Fashion ⏭️

Back to top button