ശരീരത്തിലെ ക്രിയാറ്റിന്‍ അളവ് സ്വാഭാവികമായി കുറയ്ക്കുന്നതിനുള്ള വഴികൾ

ശരീരത്തിലെ ക്രിയാറ്റിന്‍ അളവ് സ്വാഭാവികമായി കുറയ്ക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവര്‍ തീര്‍ച്ചയായും ഒരു ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുക. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് വൃക്കകള്‍ അത്യന്താപേക്ഷിതമാണ്. രക്തത്തെ ശുദ്ധീകരിച്ച് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്ന ഒരു അരിപ്പയായാണ് വൃക്കകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ വൃക്കയുടെ ആരോഗ്യം മോശമായാല്‍ അത് മൊത്തത്തിലുള്ള ശാരീരികക്ഷമതയെയും ബാധിക്കും. ക്രിയാറ്റിന്‍ അളവ് ഉയരുന്നത് വൃക്കകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാറുണ്ട്. ഔഷധങ്ങള്‍ക്ക് പുറമെ ജീവിതശൈലിയിലൂടെ ക്രിയാറ്റിന്‍ തോത് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും.
ഭക്ഷണക്രമം: വൃക്കകളുടെ കാര്യക്ഷമത നിലനിര്‍ത്തുന്നതില്‍ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. റെഡ് മീറ്റ് പോലുള്ള മാംസാഹാരങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം. പകരം പയര്‍ വര്‍ഗ്ഗങ്ങള്‍, ബീന്‍സ്, ടോഫു തുടങ്ങിയ സസ്യജന്യ പ്രോട്ടീനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ക്രിയാറ്റിന്‍ കൂടാതെ തന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. കൂടാതെ, ആപ്പിൾ, മാതളനാരങ്ങ, വിവിധ തരം ബെറികൾ എന്നിവയും കാരറ്റ്, വെള്ളരിക്ക, ചീര തുടങ്ങിയ പച്ചക്കറികളും ധാരാളമായി കഴിക്കുക. ഇവയിലെ ആന്റിഓക്സിഡന്റുകളും ജലാംശവും ശരീരത്തെ ഉള്ളില്‍ നിന്ന് ശുദ്ധീകരിക്കാന്‍ സഹായിക്കും.
ജലാംശം: ശരീരത്തിന്റെ ആരോഗ്യത്തിന് വെള്ളം കുടിക്കുന്നത് പ്രധാനമാണ്. ശരിയായ അളവില്‍ വെള്ളം കുടിക്കുമ്പോള്‍ വിഷാംശങ്ങളും ക്രിയാറ്റിനും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു. എന്നാല്‍ വൃക്ക രോഗികളാണെങ്കില്‍ വെള്ളം കുടിക്കുന്ന കാര്യത്തില്‍ കൃത്യമായ അളവ് പാലിക്കണം. അമിതമായാലും കുറവായാലും അത് ദോഷം ചെയ്യും. ചമോമൈൽ ടീ, ഗ്രീൻ ടീ, നെറ്റിൽ ടീ തുടങ്ങിയവ മിതമായി ഉപയോഗിക്കുന്നത് മൂത്രവിസർജ്ജനം സുഗമമാക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ജേണൽ ഓഫ് നെഫ്രോളജിയുടെ പഠനമനുസരിച്ച്, നെറ്റിൽ ഇലകളിട്ട ചായ ക്രിയാറ്റിൻ അളവ് കുറയ്ക്കാന്‍ ഫലപ്രദമാണ്. ഇതിലെ ഔഷധഗുണങ്ങള്‍ വൃക്കകള്‍ക്ക് ഗുണകരമാണ്.
വ്യായാമം: ശാരീരിക അധ്വാനം നല്ലതാണ്, പക്ഷെ വൃക്കകളുടെ അവസ്ഥ മോശമാണെങ്കില്‍ വ്യായാമങ്ങള്‍ മിതമായിരിക്കണം. കഠിനമായ വ്യായാമമുറകള്‍ പേശികളുടെ തളര്‍ച്ചയ്ക്കും തല്‍ഫലമായി ക്രിയാറ്റിന്‍ അളവ് ഉയരാനും കാരണമാകും. ലഘുവായ നടത്തമോ യോഗയോ ചെയ്യുന്നത് വൃക്കകള്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കാതെ ശരീരത്തിന് ഉന്മേഷം നല്‍കും. രാത്രിയില്‍ കൃത്യമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
പുകവലി: പുകവലിയും മദ്യപാനവും വൃക്കകളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണ്. അതിനാല്‍ ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുക. സംസ്കരിച്ചതും ഉപ്പ് കൂടിയതുമായ ഭക്ഷണങ്ങള്‍ കഴിവതും കുറയ്ക്കുക. ഭക്ഷണത്തിന് രുചി കൂട്ടാന്‍ ഉപ്പിന് പകരം വെളുത്തുള്ളി, നാരങ്ങ, മല്ലിയില തുടങ്ങിയ സ്വാഭാവിക ചേരുവകള്‍ ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്.
ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഗുണകരമാണെങ്കിലും, പതിവായ വൈദ്യപരിശോധനകളിലൂടെ വൃക്കകളുടെ നില കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. പ്രമേഹമോ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ഉള്ളവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും ആരോഗ്യവിദഗ്ദ്ധന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം.




