NEWS

ചങ്ങനാശേരി ടൗണിലും പൊലീസ് സ്റ്റേഷനിലും ആക്രമണം: പ്രതികൾ പിടിയിൽ

ചങ്ങനാശേരി: നഗരത്തിലും പൊലീസ് സ്റ്റേഷൻ പരിസരത്തും അഴിഞ്ഞാടി ഭീതിപരത്തിയ ഗുണ്ടാസംഘം ഒടുവിൽ പിടിയിലായി. കോട്ടയം ജില്ലയിലെ കുപ്രസിദ്ധരായ ക്രിമിനലുകളും നിരവധി കേസുകളിൽ പ്രതികളുമായ സാജു ജോജോ, മിഥുൻ തോമസ്, ഇവർക്കൊപ്പം അക്രമത്തിൽ പങ്കാളിയായ അഭിഭാഷകൻ ജുബിൻ എന്നിവരെയാണ് ചങ്ങനാശേരി പൊലീസ് പിടികൂടിയത്.

തിങ്കളാഴ്ച രാത്രി ചങ്ങനാശേരിയിലെ ഒരു ബാറിൽ സംഘർഷമുണ്ടാക്കിയ ശേഷം മുനിസിപ്പൽ ആർക്കേഡിലെത്തിയ പ്രതികൾ, അവിടെയുണ്ടായിരുന്ന മൊബൈൽ ഷോപ്പിലെ ജീവനക്കാരെ അസഭ്യം പറയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും ചെയ്തു. കടയിലെ വിലപിടിപ്പുള്ള സാധനങ്ങളും മൊബൈൽ ഫോണുകളും ഇവർ അടിച്ചുതകർത്തു. അക്രമികളെ തടയാൻ ശ്രമിച്ച എസ്ഐ അജിത് കുമാർ, സിപിഒ റിജോമോൻ എന്നിവർക്കുനേരെയും ഇവർ തിരിഞ്ഞു. തുടർന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെത്തി ഏറെ പണിപ്പെട്ടാണ് അക്രമികളെ കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിച്ചത്.

സ്റ്റേഷനിലും അക്രമം തുടർന്ന പ്രതികൾ ഒരു രാത്രി മുഴുവൻ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. പൊലീസ് സ്റ്റേഷനിലെ ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും ഇവർ തല്ലിത്തകർത്തു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ റെയ്നോൾഡ്, സിപിഒ ദിലീപ് ചെല്ലം എന്നിവരെ ആക്രമിക്കുകയും ഇവർക്ക് പരുക്കേൽപ്പിക്കുകയും ചെയ്തതോടെയാണ് സാഹചര്യം കൂടുതൽ വഷളായത്.

Fashion ⏭️

Back to top button