NEWS

യുഎഇ ഈദ് അൽ ഇത്തിഹാദ്: സ്വകാര്യമേഖലയ്ക്ക് അവധി; അഞ്ച് ദിവസത്തെ ദീർഘകാല അവധിക്ക് അവസരം

ദുബായ്∙ യുഎഇയുടെ ദേശീയ ദിനാഘോഷമായ ‘ഈദ് അൽ ഇത്തിഹാദി’നോടനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. പൊതുമേഖലയിൽ നേരത്തെ തന്നെ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

ഡിസംബർ നാലാം തീയതി വെള്ളിയാഴ്ച ആരെങ്കിലും വാർഷിക അവധി (Annual Leave) എടുക്കുകയാണെങ്കിൽ, വാരാന്ത്യ അവധി കൂടി ചേർത്ത് തുടർച്ചയായി അഞ്ച് ദിവസത്തെ നീണ്ട അവധിക്കാലം യുഎഇയിലെ പ്രവാസികൾക്കും താമസക്കാർക്കും ലഭിക്കും. യൂണിയന്റെ ആഘോഷം എന്നാണ് ‘ഈദ് അൽ ഇത്തിഹാദ്’ എന്ന അറബിക് പദത്തിന്റെ അർത്ഥം. രാജ്യത്തിന്റെ സ്ഥാപക പിതാക്കന്മാർ ഈ ചരിത്ര ദിനത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക നാമത്തിലേക്ക് തിരികെ പോകുന്നതിന്റെ ഭാഗമായാണ് ഈ പേര് സ്വീകരിച്ചിരിക്കുന്നത്.

Fashion ⏭️

Back to top button