TRAVEL
മാമ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ എന്നിവ കൊണ്ടൊരു കിച്ചടിയുണ്ടാക്കിയാലോ?

കിച്ചടി ശംഖുപുഷ്പം 6 എണ്ണം തുമ്പപ്പൂ 10 എണ്ണം മുക്കുറ്റിപ്പൂ 10 എണ്ണം തൊട്ടാവാടിപ്പൂ 4 എണ്ണം മാമ്പൂ കാൽകപ്പ് മല്ലിപ്പൂ ആറ് ഇതളുകൾ വെണ്ട 5 എണ്ണം പച്ചമുളക് 3 എണ്ണം തേങ്ങ അരക്കപ്പ് കടുക് ഒരു ടീസ്പൂൺ തൈര് 2 കപ്പ് ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില, ഉലുവ ആവശ്യത്തിന്ഉണ്ടാക്കുന്ന വിധം ശംഖുപുഷ്പം അര ഗ്ലാസ് വെള്ളത്തിൽ ഇട്ട് തിളപ്പിച്ചുവെക്കുക. വെണ്ട, പച്ചമുളക് എന്നിവ വട്ടത്തിൽ അരിഞ്ഞ് അല്പം വെളിച്ചെണ്ണയിൽ വഴറ്റിവെക്കുക. ഇതിലേക്ക് മറ്റു പൂക്കൾ ചേർത്ത് ഇളക്കി യോജിപ്പിക്കുക. പാകത്തിന് ഉപ്പും ചേർക്കുക. ശംഖുപുഷ്പം ഇട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ച് തേങ്ങയും കടുകും അരച്ചെടുക്കുക. ഈ അരപ്പ് തയ്യാറാക്കി വെച്ച കൂട്ടിൽ ഒഴിച്ച് ചൂടാക്കുക. തിളവരാൻ തുടങ്ങുമ്പോൾ തൈര് ചേർക്കുക. വെളിച്ചെണ്ണ ചൂടാക്കി ഉലുവ വറുത്ത് കറി വേപ്പില കൂടി ഇട്ട് കിച്ചടിയിൽ ചേർക്കുക.കോവയ്ക്ക തക്കാളി കറി കോവയ്ക്ക 200 ഗ്രാം (നീളത്തിൽ അരിഞ്ഞത്) സവാള 2 എണ്ണം (നീളത്തിൽ അരിഞ്ഞത്) ഇഞ്ചി 1 ഇഞ്ച് കഷണം (ചെറുതായി അരിഞ്ഞത്) വെളുത്തുള്ളി 8 അല്ലി (ചതച്ചത്) തക്കാളി 3 എണ്ണം (അരിഞ്ഞത്) മുളകുപൊടി ഒന്നര ടീസ്പൂൺ മല്ലിപ്പൊടി 2 ടീസ്പൂൺ മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ കുരുമുളകുപൊടി കാൽ ടീസ്പൂൺ കറിവേപ്പില 2 തണ്ട് വെളിച്ചെണ്ണ 3 ടേബിൾസ്പൂൺ ഉപ്പ് ആവശ്യത്തിന് തേങ്ങാപ്പാൽ കാൽ കപ്പ് (കട്ടിയുള്ളത്)ഉണ്ടാക്കുന്ന വിധം ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില ചേർക്കുക. സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക.മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് ചെറുതീയിൽ വഴറ്റുക. തക്കാളി ചേർത്ത് എണ്ണ തെളിഞ്ഞ് നല്ല മസാല പരുവമാകുന്നതുവരെ വേവിക്കുക. നീളത്തിൽ അരിഞ്ഞ കോവയ്ക്കയും ഉപ്പും ചേർത്ത് നന്നായി വഴറ്റുക. അവസാനം തേങ്ങാപ്പാൽ ചേർത്ത് ഇളക്കി ഒരു തിള വരുമ്പോൾ അടുപ്പിൽനിന്നിറക്കുക. തേങ്ങാപ്പാൽ ചേർത്ത ശേഷം അധികം തിളപ്പിക്കരുത്. അവസാനം ഒരു ടീസ്പൂൺ വെളിച്ചെണ്ണയും കുറച്ച് കറിവേപ്പിലയും മുകളിൽ ഒഴിക്കാം.മത്തൻ തോരൻ മത്തൻ 2 കപ്പ് (ചെറുതായി അരിഞ്ഞത്) തേങ്ങ ചിരകിയത് അരക്കപ്പ് പച്ചമുളക് 2 എണ്ണം ചെറിയ ഉള്ളി 4 എണ്ണം മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ ജീരകം അര ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് വെളിച്ചെണ്ണ 2 ടീസ്പൂൺ കടുക് അര ടീസ്പൂൺ ഉഴുന്നുപരിപ്പ് 1 ടീസ്പൂൺ വറ്റൽമുളക് 2 എണ്ണം കറിവേപ്പില 1 തണ്ട്
Sports ⏭️


