NEWS
യാത്ര ചെയ്യാൻ പണമില്ലേ? യാത്രാപ്രേമികൾക്ക് കെഎഫ്ഡിസി വായ്പാ പദ്ധതി; തുടക്കം 7 സ്ഥലങ്ങളിലേക്ക്

കൊച്ചി ∙ പണം തടസമാകാതെ യാത്രകൾ പോകാൻ യാത്രാപ്രേമികൾക്കു വായ്പാ സൗകര്യമൊരുക്കാൻ കേരള ഫോറസ്റ്റ് ഡവലപ്മന്റ് കോർപറേഷൻ(കെഎഫ്ഡിസി). ‘ഷോല’ എന്ന ബ്രാൻഡിനു കീഴിൽ കെഎഫ്ഡിസി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ‘ട്രാവൽ ടുഡേ, പേ ടുമോറോ’ എന്ന പേരിൽ യാത്രകൾക്കു ചെലവാകുന്ന പണം തവണകളായി അടയ്ക്കാൻ സൗകര്യമൊരുക്കുന്നത്. സംസ്ഥാനത്ത് കെഎഫ്ഡിസി നേരിട്ടു നടത്തുന്ന ഏഴു സ്ഥലങ്ങളിലാകും ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.ബുക്ക് ചെയ്യുമ്പോൾ ഏറ്റവും ചുരുങ്ങിയത് 10 % ഡിസ്കൗണ്ട് ലഭിക്കുന്ന രീതിയിലാകും പദ്ധതി നടപ്പാക്കുകയെന്ന് കെഎഫ്ഡിസി എം.ഡി രാജു കെ.ഫ്രാൻസിസ് പറഞ്ഞു. പ്രവൃത്തി ദിനങ്ങളിലും കൂടുതൽ പേരെ യാത്രകൾക്കു പ്രേരിപ്പിക്കാനാണ് ഗവിയിലും സൂര്യനെല്ലിയിലും താമസിച്ചു ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. ആക്സിസ് ബാങ്കാണു നിലവിൽ പദ്ധതിയുമായി സഹകരിക്കുന്നത്. മറ്റു ബാങ്കുകളുമായി ചർച്ചകൾ തുടരുകയാണ്. ‘വർക്കേഷൻ’ ബുക്കിങ്ങിനായും വായ്പാ സൗകര്യം പ്രയോജനപ്പെടുത്താം.
Fashion ⏭️




