SPORTS

‘അപ്പ മുഖ്യമന്ത്രിയായിരുന്നപ്പോൾ സച്ചിനെത്തി, ഇപ്പോൾ ക്രിസ് ഗെയ്‌ലിനെ ചാണ്ടി ഉമ്മൻ കൊണ്ടുവന്നു’: മറിയ ഉമ്മൻ


കോട്ടയത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിച്ചുകൊണ്ട് വെസ്റ്റിൻഡീസ് ഇതിഹാസം പുതുപ്പള്ളിയുടെ മണ്ണിലേക്ക് പറന്നിറങ്ങി; ക്രിക്കറ്റിലെ ‘യൂണിവേഴ്‌സ് ബോസ്’ ക്രിസ് ഗെയ്ൽ. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ഗെയ്‌ലിനെ കാണാൻ നൂറുകണക്കിന് ആരാധകരാണ് പുതുപ്പള്ളിയിൽ തടിച്ചുകൂടിയത്. ഒരു വശത്ത് ക്രിക്കറ്റിലെ അദ്ഭുത നക്ഷത്രം, മറുവശത്ത് ജനഹൃദയങ്ങളിൽ അമരനായി വാഴുന്ന ഉമ്മൻ ചാണ്ടിയുടെ മണ്ണ്—രണ്ടിന്റെയും സംഗമം പുതുപ്പള്ളിക്ക് സമ്മാനിച്ചത് ആവേശത്തിന്റെ അപൂർവ നിമിഷങ്ങളായിരുന്നു.∙ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന; ജനനായകന് ആദരം തിരുവനന്തപുരത്ത് ഉപരാഷ്ട്രപതിയുടെ സന്ദർശനമുണ്ടായിരുന്നതിനാൽ യാത്രാ നിയന്ത്രണങ്ങൾ മൂലം ഉച്ചയ്ക്ക് 12.25–ഓടെയാണ് ഗെയ്‌ലിന്റെ ഹെലികോപ്റ്റർ പുതുപ്പള്ളിയിൽ ലാൻഡ് ചെയ്തത്. രണ്ടര മണിക്കൂറോളം വൈകിയെങ്കിലും ആവേശം ഒട്ടും ചോരാതെയാണ് ആരാധകർ താരത്തെ വരവേറ്റത്.∙ കേരളമണ്ണിൽ സച്ചിൻ തെൻഡുൽക്കർ 2015 ജനുവരി 31നായിരുന്നു ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സച്ചിൻ തെൻഡുൽക്കർ കേരളമണ്ണിൽ എത്തിയത്. സംസ്ഥാനം ആതിഥേയത്വം വഹിച്ച 35-ാമത് നാഷനൽ ഗെയിംസിന്റെ ഗുഡ്‌വിൽ അംബാസഡറായി തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തിയ സച്ചിന്റെ ചിത്രം കായികപ്രേമികൾക്കിന്നും മറക്കാനാവാത്ത ഒന്നാണ്.


Auto ⏭️

Back to top button