SPORTS

ആ 2 സിക്സറിലുണ്ട് എല്ലാം… ചരിത്രം തിരുത്തി കുറിച്ച കൗമാരം! തകർത്തത് 36 വർഷം പഴക്കമുള്ള റെക്കോർഡ്; ഇത് വൈഭവ് സൂര്യവംശി എന്ന വിസ്മയം


മാഞ്ചസ്റ്റർ∙ ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രപുസ്തകത്തിൽ ഒരു പുതിയ അധ്യായം കുറിക്കപ്പെട്ടിരിക്കുന്നു. വർഷങ്ങളായി ക്രിക്കറ്റ് ലോകം നെഞ്ചേറ്റിയ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കറുടെ ആ ചരിത്ര റെക്കോർഡ് ഇനി ഒരു പതിനഞ്ചുകാരന്റെ പേരിലായിരിക്കും. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ പാഡണിഞ്ഞ വൈഭവ് സൂര്യവംശി എന്ന ഇടങ്കയ്യൻ ബാറ്റർ, രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.∙ തകർന്നത് സച്ചിന്റെയും ഷഫാലിയുടെയും റെക്കോർഡുകൾപുരുഷ ക്രിക്കറ്റിലെ സച്ചിന്റെ റെക്കോർഡ് മാത്രമല്ല, വനിതാ ക്രിക്കറ്റിൽ ഷഫാലി വർമ്മ സ്ഥാപിച്ച റെക്കോർഡും വൈഭവ് മറികടന്നു. 2019ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 15 വയസും 239 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഷഫാലിയുടെ അരങ്ങേറ്റം. പുരുഷ-വനിതാ ഭേദമന്യേ, സീനിയർ രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന അത്യപൂർവ നേട്ടമാണ് ഇപ്പോൾ ഈ ബിഹാർ പയ്യൻ സ്വന്തമാക്കിയിരിക്കുന്നത്.


Source link

Back to top button