SPORTS
‘ആ 2 പേർ വേണ്ട, ‘സഞ്ജുവും വൈഭവും മതി’: 2027 ഏകദിന ലോകകപ്പിനുള്ള ‘ബോംബ് സ്ക്വാഡ്’ ഇങ്ങനെ

ബെംഗളൂരു ∙ 2027 ഏകദിന ലോകകപ്പിൽ, ഇന്ത്യ ടീമിൽ ആരൊക്കെയുണ്ടാകും? ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീമിൽ മുൻനിര താരങ്ങളെല്ലാമുണ്ടാകുമെന്ന് ഉറപ്പാണ്. സൂപ്പർ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും കാര്യം ഇതുവരെ അന്തിമതീരുമാനമായിട്ടില്ല. എങ്കിലും സ്ക്വാഡിൽ ഇടം പിടിക്കുന്ന ‘സർപ്രൈസ്’ താരങ്ങൾ ആരൊക്കെയാകും? ബാറ്റർമാരിൽ, ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ എന്നീ നിലവിലുള്ള സ്ഥിരം താരങ്ങളെ ഉത്തപ്പ നിലനിർത്തി. ഭാവിയെക്കുറിച്ച് അനിശ്ചിതത്വം തുടരുകയാണെങ്കിലും രോഹിത് ശർമയും ടീമിലുണ്ട്. യുവതാരം യശശ്വി ജയ്സ്വാളിനെ ഒഴിവാക്കിയപ്പോൾ പകരം പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ ബാക്അപ് ഓപ്പണറായി തിരഞ്ഞെടുത്തു.15 അംഗ ടീമിൽ ഹാർദിക് പാണ്ഡ്യയെ ഉത്തപ്പ ഉൾപ്പെടുത്തിയെങ്കിലും, മറ്റൊരു ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടറെ ബാക്അപ്പായി തിരഞ്ഞെടുത്തില്ല. പകരം ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ് എന്നീ നാല് പേസർമാരെയാണ് തിരഞ്ഞെടുത്തത്. ‘‘ഇതാണ് 2027 ലോകകപ്പിനുള്ള എന്റെ ഇന്ത്യൻ ടീം. ഇനിയും ഒരു വർഷം ബാക്കിയുണ്ടെന്നത് ശരിയാണ്. എന്നാൽ ഈ 15 പേർ അടുത്ത ഒരു വർഷം ഒരുമിച്ച് കളിക്കുകയാണെങ്കിൽ, അത് മികച്ച തയാറെടുപ്പായിരിക്കും. ഇത് ഒരു ബോംബ് സ്ക്വാഡ് ആണെന്നാണ് എനിക്ക് തോന്നുന്നത്.’’– ഉത്തപ്പ പറഞ്ഞു.
Auto ⏭️


