SPORTS
ഒഡിഷയിൽനിന്ന് സൈക്കിളിൽ മുംബൈയിലെത്തിയ ആരാധകനെ നിരാശനാക്കാതെ രോഹിത് ശർമ, സമ്മാനങ്ങൾ സ്വീകരിച്ചു– വിഡിയോ

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം രോഹിത് ശർമയെ കാണാൻ ഒഡിഷയിൽനിന്ന് സൈക്കിൾ ചവിട്ടി മുംബൈയിലെത്തി ക്രിക്കറ്റ് ആരാധകൻ. തന്നെ കാണാനായി ഇത്രയും ദൂരം യാത്ര ചെയ്ത യുവാവിനെ രോഹിത് നിരാശനാക്കിയില്ല. യുവാവിനൊപ്പംനിന്ന് ഫോട്ടോയെടുത്ത രോഹിത്, ആരാധകൻ സമ്മാനിച്ച ഉപഹാരങ്ങളെല്ലാം സ്വീകരിക്കുകയും ചെയ്തു. രോഹിത് ശർമയുടേയും ഭാര്യ ഋതികയുടേയും ഫ്രെയിം ചെയ്ത ഫോട്ടോ, രാധാകൃഷ്ണ, പുരി ജഗന്നാഥ വിഗ്രഹങ്ങളും യുവാവ് രോഹിത്തിനു വേണ്ടി കൊണ്ടുവന്നിരുന്നു.ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച രോഹിത് നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് ഇന്ത്യൻ ജഴ്സിയിൽ കളിക്കുന്നത്. കുടുംബത്തോടൊപ്പം മുംബൈയിലാണ് രോഹിത് താമസിക്കുന്നത്. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് രോഹിത് അവസാനം കളിച്ചത്. ലോഡ്സിൽ നടന്ന മൂന്നാം ഏകദിനത്തിൽ രോഹിത് സെഞ്ചറി തികച്ചിരുന്നു. 110 പന്തുകൾ നേരിട്ട താരം 138 റൺസാണു സ്കോർ ചെയ്തത്. അടുത്ത വർഷത്തെ ഏകദിന ലോകകപ്പ് വരെ താരം ഇന്ത്യൻ ടീമിൽ കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സെപ്റ്റംബറിൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലും 39 വയസ്സുകാരനായ രോഹിത് ശർമ കളിച്ചേക്കും.
Auto ⏭️


