SPORTS

സഞ്ജു ഇല്ല, പക്ഷേ ‘സീനിയേഴ്’ ഉണ്ട്; ഓരോ ടീമിനും മുടക്കാവുന്നത് 50 ലക്ഷം വരെ; കെസിഎൽ താരലേലം നാളെ തിരുവനന്തപുരത്ത്


തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിനുള്ള താരലേലം നാളെ രാവിലെ 9 മുതൽ തിരുവനന്തപുരത്ത്. കളിക്കാരുടെ പരിചയസമ്പത്തും കളിമികവും അടിസ്ഥാനമാക്കി 3 കാറ്റഗറികളായി 156 താരങ്ങളെയാണ് ലേലത്തിന് ഉൾപ്പെടുത്തിയിട്ടുള്ളത്.ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ നടക്കുന്ന ലീഗിൽ പങ്കെടുക്കാനുള്ള അസൗകര്യം സഞ്ജു കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരുന്നു. അതേസമയം, സഞ്ജുവിന്റെ സഹോദരൻ സലി സാംസണെ കൊച്ചി ബ്ലൂ ടൈഗേഴ്സ് നിലനിർത്തിയിട്ടുണ്ട്.


Source link

Back to top button