NEWS

റോഡിലെ ബ്ലോക്കിൽ കിടന്ന് മടുക്കേണ്ട: നാല് എമിറേറ്റുകൾ ഇനി ഒറ്റ നെറ്റ്‌വർക്കിൽ; തീയതി കുറിച്ച് ഇത്തിഹാദ് റെയിൽ


ദുബായ്∙ ഇത്തിഹാദ് റെയിലിന്റെ തന്ത്രപ്രധാനമായ രണ്ടു സ്റ്റേഷനുകൾ അടുത്ത മാസം തുറക്കും. ദുബായ്, ഷാർജ സ്റ്റേഷനുകൾ സെപ്റ്റംബർ 30ന് ആണ് പ്രവർത്തനം ആരംഭിക്കുക. ജുമൈറ ഗോൾഫ് എസ്റ്റേറ്റിനു സമീപമാണ് ദുബായിലെ അൽ യാലായിസ് സ്റ്റേഷൻ. അൽ ദെയ്ദ് സ്റ്റേഷനാണ് ഷാർജയിൽ തുറക്കുന്നത്. ഇതോടെ അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നീ എമിറേറ്റുകൾ ഇത്തിഹാദ് റെയിലിന്റെ പരിധിയിലാകും.അബുദാബി – ദുബായ്, അബുദാബി – ഷാർജ, ദുബായ് – ഷാർജ തുടങ്ങിയ റൂട്ടുകളിലേക്ക് 30 മുതൽ ട്രെയിൻ യാത്ര സാധ്യമാകും. ദുബായ് റെയിൽവേ സ്റ്റേഷൻ ജുമൈറ ഗോൾഫ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ട്രെയിൻ ഇറങ്ങി മെട്രോ സ്റ്റേഷനിലെത്താൻ പെഡസ്ട്രിയൻ പാലവും ഒരുക്കിയിട്ടുണ്ട്.


Fashion ⏭️

Back to top button