NEWS

മനോരമ ആരോഗ്യത്തിന് ‘ആത്മമിത്ര’ മാധ്യമ പുരസ്‌കാരം


തൃശൂർ∙ ‘മനോരമ ആരോഗ്യം’ മാസികയ്ക്ക് 2026 ലെ ‘ആത്മമിത്ര’ മാധ്യമ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണു പുരസ്കാരം. ആത്മമിത്ര കലാ പുരസ്കാരം മേളപ്രമാണി പെരുവനം കുട്ടൻമാരാർക്കാണ്. വൈദ്യരത്നം ഗ്രൂപ്പിന്റെ മുൻ ചെയർമാനായിരുന്ന ഇ.ടി. നാരായണൻ മൂസിന്റെ സ്മരണാർഥമാണ് ‘ആത്മമിത്ര’ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.വൈവിധ്യമാർന്ന ഉള്ളടക്കത്തിലൂടെ ആരോഗ്യാവബോധം വളർത്തുന്നതിലും ആരോഗ്യവിജ്ഞാനം ജനകീയമാക്കുന്നതിലും നൽകിയ ശ്രദ്ധേയമായ സംഭാവനകളെ പരിഗണിച്ചുമാണു മനോരമ ആരോഗ്യത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്നു വൈദ്യരത്നം എക്സിക്യുട്ടീവ് ഡയറക്ടർമാരായ ഡോ. ഇ.ടി. യദു നാരായണൻ മൂസ്സ് ഡോ. ഇ.ടി. കൃഷ്ണൻ മൂസ് എന്നിവർ പത്രസമ്മേളത്തിൽ പറഞ്ഞു.


Source link

Back to top button