SPORTS

സിക്സർ ഷൂട്ടൗട്ട് ചാലഞ്ചിൽ പങ്കെടുക്കൂ, സമ്മാനം നേടൂ


കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തെ ആഘോഷിക്കുന്നതിനായി മലയാള മനോരമയുടെ സഹകരണത്തോടെ KCL സിക്സർ ഷൂട്ടൗട്ട് ക്യാംപെയ്ൻ. ക്രിക്കറ്റ് പ്രേമികൾക്ക് അവരുടെ മികച്ച ക്രിക്കറ്റ് നിമിഷങ്ങൾ വീഡിയോയായി പകർത്തി ഈ ചാലഞ്ചിൽ പങ്കെടുക്കാം. കേരളത്തിന്റെ ക്രിക്കറ്റ് സംസ്കാരത്തെ KCL-നൊപ്പം ആഘോഷിക്കാം. നിങ്ങളുടെ നാട്ടിലെ സുഹൃത്തുക്കൾക്കൊപ്പമോ, പ്രാദേശിക ക്ലബ്ബിലോ കളിക്കുന്ന ഒരു ഷോട്ട് പോലും ലോകം കാണാൻ അർഹമാണ്. ഇത് സ്റ്റേഡിയത്തിൽ കളിക്കുന്ന താരങ്ങൾക്ക് മാത്രമുള്ളതല്ല. ബീച്ചിലെ ക്രിക്കറ്റ് കളികൾക്കും, മഴക്കാല ക്രിക്കറ്റിനും, വീട്ടുമുറ്റത്തെ സഹോദരങ്ങൾ തമ്മിലുള്ള സിക്സർ പോരാട്ടങ്ങൾക്കുമാണ് ഈ വേദി. ഉദാഹരണത്തിന്, നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരു മനോഹരമായ കവർ ഡ്രൈവ്, ഹെലികോപ്റ്റർ ഷോട്ട്, അതിഗംഭീരമായ ഡൈവിംഗ് ക്യാച്ച്, മികച്ച സ്വിംഗ് ബൗളിംഗ്, വിക്കറ്റ് വീഴ്ത്തുന്ന നിമിഷങ്ങൾ — അങ്ങനെ ആവേശകരമായ ഏത് ക്രിക്കറ്റിംഗ് അനുഭവവും പകർത്തൂ. വീഡിയോ ഇൻസ്റ്റഗ്രാം റീലായി അപ്‌ലോഡ് ചെയ്യുക. #KCLSIXER എന്ന ഹാഷ്‌ടാഗ് ചേർക്കാനും @KCL official intagram pageടാഗ് ചെയ്യാനും മറക്കരുത്. ഏറ്റവും കൂടുതൽ വ്യൂസും സർഗാത്മകതയും അടിസ്ഥാനമാക്കി തിരഞ്ഞെടുക്കുന്ന മികച്ച 100 വീഡിയോകൾക്ക് KCL സൂപ്പർസ്റ്റാർസ് ഒപ്പിട്ട എക്സ്ക്ലൂസീവ് ജേഴ്സി സമ്മാനമായി ലഭിക്കും. ഈ ചാലഞ്ചിൽ പങ്കെടുക്കാൻ വിലകൂടിയ ക്യാമറകൾ ആവശ്യമില്ല. നിങ്ങളുടെ കൈയിൽ ഒരു മൊബൈൽ ഫോണും ക്രിക്കറ്റിനോടുള്ള ആവേശവും മാത്രം മതി. അതിനാൽ ബാറ്റ് എടുത്തോളൂ, കൂട്ടുകാരെ വിളിക്കൂ, നിങ്ങളുടെ മികച്ച ഷോട്ട് ലോകത്തിന് കാണിച്ചുതരൂ. കൂടുതൽ വിവരങ്ങൾക്കും പുതിയ അപ്‌ഡേറ്റുകൾക്കുമായി ഇൻസ്റ്റാഗ്രാമിൽ @kcl_t20 ഫോളോ ചെയ്യൂ.


Auto ⏭️

Back to top button