SPORTS

കെസിഎൽ: സച്ചിൻ ബേബി ആലപ്പി ക്യാപ്റ്റൻ, സലി സാംസൺ കൊച്ചി ക്യാപ്റ്റൻ, കൃഷ്ണപ്രസാദ് ട്രിവാൻഡ്രം ക്യാപ്റ്റൻ


തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ആലപ്പി റിപ്പിൾസിനെ ഇത്തവണ സച്ചിൻ ബേബി നയിക്കും. ആദ്യ സീസണിൽ ചാംപ്യൻമാരും കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരുമായ കൊല്ലം സെയിലേഴ്സ് ടീമിനെ നയിച്ച, കേരള ടീം മുൻ ക്യാപ്റ്റനായ സച്ചിനെ ഇത്തവണ ആലപ്പി താര ലേലത്തിലൂടെ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ 2 സീസണിലും ടീമിനെ നയിച്ച മുഹമ്മദ് അസ്ഹറുദ്ദീനാണ് വൈസ് ക്യാപ്റ്റൻ. മുൻ കേരള താരം നിഖിലേഷ് സുരേന്ദ്രനെ മുഖ്യ പരിശീലകനായും നിയമിച്ചു.കൃഷ്ണപ്രസാദ് ട്രിവാൻഡ്രം ക്യാപ്റ്റൻ തിരുവനന്തപുരം∙ കെസിഎലിൽ ട്രിവാൻഡ്രം റോയൽസ് ടീമിനെ ഇത്തവണയും കൃഷ്ണപ്രസാദ് നയിക്കും. സിജോമോൻ ജോസഫാണ് പുതിയ വൈസ് ക്യാപ്റ്റൻ. കേരള ടീമിലെ മുൻ പേസറായ എൽ.അഭിഷേക് മോഹനെ മുഖ്യ പരിശീലകനായും നിയമിച്ചു.


Auto ⏭️

Back to top button