ഉച്ചയൂണിന് വേറിട്ടൊരു കൂട്ട്; മിനിട്ടുകൾക്കുള്ളിൽ ഉണക്കമീൻ കൊണ്ട് കിടിലൻ ചമ്മന്തി റെഡിയാക്കാം

പ്രതീകാത്മകചിത്രം
ഉച്ചയൂണിന് എന്ത് കറി വയ്ക്കണമെന്ന ആശങ്ക പല വീട്ടമ്മമാർക്കും ഉണ്ട്. സമയം കുറവായ ദിവസങ്ങളിലും ചോറിനൊപ്പം രുചി ഇരട്ടിയാക്കുന്ന ഒരു വിഭവമാണ് എല്ലാവരും തേടുന്നത്. അത്തരത്തിൽ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതും നാവിൽ വെള്ളമൂറുന്ന രുചിയുള്ളതുമായ ഒരു വിഭവമാണ് മീൻ ചമ്മന്തി. ഇതിന് വളരെ കുറച്ച് ചേരുവകൾ മാത്രം മതി. എങ്ങനെയാണ് മീൻ ചമ്മന്തി ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
ഉണക്കമീൻ – 100 ഗ്രാം
ചെറിയ ഉള്ളി – 10 – 12 എണ്ണം
വറ്റൽ മുളക് – 6 – 8 എണ്ണം
തേങ്ങ ചിരണ്ടിയത് – ഒരു കപ്പ്
കറിവേപ്പില – ഒരു തണ്ട്
പുളി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഉണക്കമീൻ നല്ലതുപോലെ വറുത്ത് എടുക്കണം. ഇതിലെ മുള്ളും തോലും കഴിയുന്നത്ര നീക്കം ചെയ്യാൻ ശ്രദ്ധിക്കുക. ഇനി വറ്റൽ മുളകും ചെറിയ ഉള്ളിയും ചെറുതായി വറുത്തെടുക്കാം. ശേഷം തേങ്ങ, വറ്റൽ മുളക്, ചെറിയ ഉള്ളി, പുളി, കറിവേപ്പില എന്നിവ ഒരുമിച്ച് ചതയ്ക്കുകയോ അരയ്ക്കുകയോ ചെയ്യാം. ആവശ്യമെങ്കിൽ മാത്രം വളരെ കുറച്ച് വെള്ളം ചേർക്കാം. ഇനി ഇതിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കാം. ഉണക്കമീനിൽ ഉപ്പ് ഉള്ളതിനാൽ നോക്കിയശേഷം മാത്രം ഉപ്പ് ചേർക്കുക. വേണമെങ്കിൽ കുറച്ച് വെളിച്ചെണ്ണ കൂടി ഒഴിക്കാം. ശേഷം ചൂട് ചോറിനൊപ്പമോ കഞ്ഞിക്കൊപ്പമോ ഇത് വിളമ്പാം.
English Summary
Looking for a quick and tasty side dish for lunch? This traditional Kerala-style dry fish chutney (Unakkameen Chammanthi) is an excellent choice. Made with roasted dry fish, grated coconut, shallots, dried red chillies, curry leaves, tamarind, and salt, it requires only a handful of ingredients and is easy to prepare.
RELATED TOPICS: DRY FISH CHAMMANTHI, UNAKKAMEEN CHAMMANTHI, KERALA FISH CHUTNEY, UNAKKAMEEN RECIPE, KERALA SIDE DISH RECIPE
News ⏭️


