NEWS
മാസം 1000 രൂപ മതി, കോടിപതിയാകാം ; 10.75 കോടി ആളുകൾ മുടങ്ങാതെ ചെയ്യുന്ന നിക്ഷേപ പദ്ധതി

മാസം വെറും 1000 രൂപ വീതമെങ്കിലും നിക്ഷേപിക്കാൻ കഴിഞ്ഞാൽ ജീവിതത്തിൽ ആർക്കു വേണമെങ്കിലും കോടീശ്വരനാകാമെന്ന് നിങ്ങൾക്കറിയാമോ? അങ്ങനെയൊരു നിക്ഷേപ പദ്ധതി നമ്മുടെ രാജ്യത്തുണ്ട്. 10.75 കോടി ആളുകൾ ഇതിൽ നിക്ഷേപവും നടത്തുന്നുണ്ട്. ഓഗസ്റ്റിൽ മാത്രം ഈ പ്ലാനിൽ പുതുതായി ചേർന്നത് 13 ലക്ഷം പേരാണ്.പറഞ്ഞു വരുന്നത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ പോർട്ഫോളിയോയിൽ ഇടം പിടിച്ച ജെൻസിയുടെ ഫേവറിറ്റായ എസ്ഐപി അല്ലെങ്കിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിനെക്കുറിച്ചാണ്. പക്ഷേ ശരിക്കും ഈ എസ്ഐപി ഇന്ത്യക്കാരെ സമ്പന്നരാക്കുകയാണോ? അതോ ഇതൊക്കെ തട്ടിപ്പാണോ? കാണാം മനോരമ ഓൺലൈൻ ക്യാഷ് വെൽ ടോക്ക്.
Fashion ⏭️




