SPORTS
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20: ടോസ് വൈകുന്നു; ഇതുവരെ സ്റ്റേഡിയത്തിലെത്താനാകാതെ ഇന്ത്യൻ ടീം; കാരണം ഇതാണ്

സതാംപ്ടൻ ∙ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിന്റെ ടോസ് വൈകുന്നു. ഇന്ത്യൻ ടീം സംഘം ഇതുവരെ സ്റ്റേഡിയത്തിലെത്താതിനെ തുടർന്നാണ് ഇന്ത്യൻ സമയം രാത്രി 7നു തുടങ്ങേണ്ട മത്സരത്തിന്റെ ടോസ് വൈകുന്നത്. റോഡിലെ ഗതാഗതക്കുരുക്കിനെ തുടർന്നാണ് ടീം ബസിന് സ്റ്റേഡിയത്തിൽ എത്താൻ സാധിക്കാത്തതെന്നാണ് വിവരം. മഴ മുടക്കിയ ആദ്യ മത്സരം മാറ്റിനിർത്തിയാൽ അടുത്ത 3 മത്സരങ്ങളിലും ഏകപക്ഷീയ ജയവുമാണ് ഇംഗ്ലണ്ട് ടീം പരമ്പര സ്വന്തമാക്കിയത്. ഇതോടെ 5 മത്സര പരമ്പരയിലെ അവസാന പോരാട്ടത്തിനായി ഇന്ന് സതാംപ്ടനിൽ ഇറങ്ങുമ്പോൾ മുഖം രക്ഷിച്ചു മടങ്ങാൻ ടീം ഇന്ത്യയ്ക്ക് ജയം അനിവാര്യം. മറുവശത്ത്, ലോകചാംപ്യൻമാർക്കെതിരെ സമ്പൂർണ പരമ്പര ജയം സ്വപ്നം കണ്ടാണ് ആതിഥേയർ ഇന്നിറങ്ങുക.
Source link


