SPORTS

സഞ്ജുവിനെ തഴയാതെ വൈഭവിനെ എങ്ങനെ കളിപ്പിക്കും? രണ്ടാമങ്കത്തിന് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുന്നു


മാഞ്ചസ്റ്റർ∙ മഴയെടുത്ത ആദ്യ ട്വന്റി20ക്കു ശേഷം ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനായി ടീം ഇന്ത്യ ഇന്നു മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ, ആരാധകരും മുൻതാരങ്ങളും ഒരുപോലെ മുറവിളി കൂട്ടുന്നത് ഒരു പതിനഞ്ചുകാരനു വേണ്ടിയാണ്; വൈഭവ് സൂര്യവംശി. അയർലൻഡ് പര്യടനത്തിനുള്ള സ്ക്വാഡിൽ ഉണ്ടായിരുന്നിട്ടും വൈഭവിനു രണ്ടു മത്സരങ്ങളിലും അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചിരുന്നില്ല. പുറത്തേക്ക് ആര്? ‌വൈഭവ് വരുന്നതോടെ ഓപ്പണിങ് സ്ലോട്ടിൽനിന്ന് സഞ്ജു സാംസൺ മാറിയേക്കുമെന്നാണ് സൂചനകൾ. അയർലൻഡ് പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലും നിറംമങ്ങിയ സഞ്ജുവിനെ മാറ്റി, അഭിഷേക് ശർമയ്ക്കൊപ്പം വൈഭവിനെ ഓപ്പണറായി കൊണ്ടുവന്നേക്കും. കഴിഞ്ഞ 3 രാജ്യാന്തര ട്വന്റി20യിൽ 5,0,1 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്കോർ. മറുവശത്ത് 59, 0, 49 എന്നിങ്ങനെയാണ് അഭിഷേകിന്റെ സ്കോർ. ഇതോടെ സഞ്ജുവിനെ തഴയാതെ വൈഭവിനെ കളിപ്പിക്കാൻ ടീം മാനേജ്മെന്റിന് സാധ്യമല്ല. എന്നാൽ സഞ്ജു– അഭിഷേക് ഓപ്പണിങ് ജോടിയെ മാറ്റാൻ പരിശീലകൻ ഗൗതം ഗംഭീറിനു താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.


Source link

Back to top button