SPORTS
ലക്ഷ്യം, പരമ്പര; രണ്ടാമങ്കത്തിന് ഇന്ത്യ ഇറങ്ങുന്നു; രോ–കോ തിളങ്ങുമോ? ശുഭ്മൻ ഗില്ലിനു പരുക്ക്, ആശങ്ക

കാഡിഫ് ∙ ഇംഗ്ലണ്ടിനെതിരായ 3 മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനു ടീം ഇന്ത്യ ഇന്നിറങ്ങും. ആദ്യകളിയിൽ 6 വിക്കറ്റ് വിജയം നേടിയ ഇന്ത്യയ്ക്ക് ഇന്നുകൂടി ജയിച്ചാൽ പരമ്പര ഉറപ്പിക്കാം. മറുവശത്ത് ട്വന്റി20 പരമ്പരയിലെ സമ്പൂർണ വിജയം നൽകിയ ആത്മവിശ്വാസത്തിൽ ഏകദിന പരമ്പരയ്ക്ക് ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ മത്സരത്തിലെ തോൽവി സൃഷ്ടിച്ച ഞെട്ടൽ ചെറുതല്ല. പരമ്പര കൈവിട്ടുപോകാതിരിക്കാൻ ആതിഥേയർക്ക് ഇന്നു ജയം അനിവാര്യം. മത്സരം വൈകിട്ട് 5.30 മുതൽ. സോണി ടെൻ 1 ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.പ്രതീക്ഷയോടെ രോ–കോ ആദ്യ ഏകദിനത്തിൽ നിറംമങ്ങിയ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും ഇന്നു നിർണായകമാണ്. 21 പന്തിൽ 11 റൺസായിരുന്നു ഒന്നാം ഏകദിനത്തിൽ രോഹിത്തിന്റെ നേട്ടം. കോലി 6 പന്തിൽ 5 റൺസുമായി മടങ്ങി. ഇരുവരും നിലയുറപ്പിക്കും മുൻപേ വീണതോടെ ഗിൽ– ശ്രേയസ് അയ്യർ സഖ്യമാണ് ഇന്ത്യയെ കരകയറ്റിയത്. ഗിൽ പരുക്കുമൂലം വിട്ടുനിന്നാൽ ഇന്നു ബാറ്റിങ് നിരയുടെ ചുമതല രോഹിത്തോ കോലിയോ ഏറ്റെടുക്കേണ്ടിവരും.ബോളിങ് സ്ട്രോങ്ജസ്പ്രീത് ബുമ്ര തിരിച്ചെത്തിയതോടെ ഇന്ത്യയുടെ ബോളിങ് നിര കൂടുതൽ കരുത്തുറ്റതായി. യുവ പേസർ ഗുർനൂർ ബ്രാറും ആദ്യ മത്സരത്തിൽ മികവു തെളിയിച്ചു. ബോളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയ അക്ഷർ പട്ടേൽ– വാഷിങ്ടൻ സുന്ദർ സഖ്യവും ഇന്ത്യയ്ക്കു പ്രതീക്ഷ നൽകുന്നു.
Auto ⏭️


