NEWS

‘വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന് ഓർക്കണം; മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ നിയമം കയ്യിലെടുക്കേണ്ടി വരും’


ഇടുക്കി ∙ വനംവകുപ്പ് ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തി സിപിഎം നേതാവ് എം.എം.മണി. മര്യാദയ്ക്ക് അല്ലെങ്കിൽ ഫോറസ്റ്റുകാർ വഴിയേ നടക്കില്ലെന്നും മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ നിയമം കയ്യിലെടുക്കേണ്ടി വരുമെന്നുമാണ് എം.എം.മണിയുടെ ഭീഷണി. റവന്യു ഭൂമി വനം വകുപ്പ് കയ്യടക്കുന്നു എന്നാരോപിച്ച് ഇടുക്കി കഞ്ഞിക്കുഴിയിൽ കർഷക സംഘം നഗരംപാറ റേഞ്ച് ഓഫിസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഉദ്യോഗസ്ഥർ ഓർക്കണമെന്നും വീട്ടിൽ മടങ്ങി വരുമെന്ന് പറഞ്ഞല്ല തങ്ങൾ പൊതുപ്രവർത്തനത്തിനു ഇറങ്ങിയതെന്നും മണി പറഞ്ഞു. 150 വർഷം മുൻപ് വനമായിരുന്നു എന്ന് പറഞ്ഞ് താമസിക്കുന്ന സ്ഥലം പിടിച്ചെടുക്കാൻ വരേണ്ടെന്നും വന്നാൽ അവിടെവച്ച് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.


Fashion ⏭️

Back to top button