NEWS

‘അദാനി കമ്പനി കത്തു നൽകിയത് എന്ന്, നിയമോപദേശം തേടിയോ ?’; ചോദ്യങ്ങളുമായി പിണറായി


തിരുവനന്തപുരം ∙ അദാനി – എംഎസ്‌സി ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനു കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അദാനി കമ്പനി ഓഹരി കൈമാറ്റത്തിന് അനുമതി ആവശ്യപ്പെട്ട് എന്നാണു കത്തു നൽകിയതെന്നും കമ്പനി കത്തു പുതുക്കി നൽകിയിട്ടുണ്ടോ എന്നും 6ന് നൽകിയ കത്തിൽ പിണറായി വിജയൻ ചോദിച്ചിട്ടുണ്ട്. കമ്പനിയുടെ കത്തിന്മേൽ എന്തൊക്കെ നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ഈ വിഷയത്തിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ടോ എന്നു വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെടുന്നു.ഓഹരി കൈമാറ്റ നടപടികളിൽ ഉണ്ടായ കരാർ ലംഘനം സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് അധികാരികളെ സർക്കാർ അറിയിച്ചിട്ടുണ്ടോ എന്നും ഇക്കാര്യത്തിൽ സർക്കാർ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും കത്തിൽ പറയുന്നു. മുഖ്യ ഓഹരി പങ്കാളിയായ സർക്കാരിനെ അറിയിക്കാതെയാണ് 28,000 കോടിയോളം രൂപയുടെ വാല്യുവേഷൻ നിശ്ചയിച്ചത്. മുതൽമുടക്കിന്റെ പത്തിരട്ടിയിലധികം ഒരു വർഷം കൊണ്ടു ലാഭം ലഭിക്കുന്ന രീതിയിൽ ഏകപക്ഷീയമായാണോ ഈ വില നിശ്ചയിച്ചിരിക്കുന്നത്. ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം സർക്കാരിനും അവകാശപ്പെട്ടതല്ലേ എന്നും പിണറായി ചോദിക്കുന്നു.


Source link

Back to top button