SPORTS

ഇരുന്നൂറോ, 150 കടന്നിട്ടു വേണ്ടേ! മൂന്നാം ടെസ്റ്റിലും പാക്കിസ്ഥാന്റെ കാര്യം കഷ്ടം! ചുരുട്ടിക്കെട്ടി ഇംഗ്ലിഷ് പേസർമാർ


ബെർമിങ്ഹാം ∙ പരമ്പരയിൽ ഒരു ഇന്നിങ്സി‌ലെങ്കിലും 200 റൺസിനു മുകളിൽ നേടുക എന്ന പാക്കിസ്ഥാന്റെ സ്വപ്നം ഇംഗ്ലിഷ് ബോളർമാർ എറിഞ്ഞിട്ടു. ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ പാക്കിസ്ഥാൻ 133 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ടങ്, മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ ഒലി റോബിൻസൻ, ജോഫ്ര ആർച്ചർ എന്നിവർ ചേർന്നാണ് പാക്കിസ്ഥാനെ തകർത്തത്. ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ദയനീയമായി തോറ്റ പാക്കിസ്ഥാൻ ടീമിൻ വൻ അഴിച്ചുപണി നടത്തിയാണ് മൂന്നാം മത്സരത്തിനിറങ്ങിയത്. എന്നാൽ കളത്തിൽ അതൊന്നും വിലപ്പോയില്ല. ലീഡ്സിലെ ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 103 റൺസിനും ലോഡ്സിലെ രണ്ടാം ടെസ്റ്റിൽ 194 റൺസിനുമാണ് പാക്കിസ്ഥാൻ തോറ്റത്. ഇതോടെ മൂന്നാം ടെസ്റ്റിൽ ആശ്വാസ ജയം നേടാൻ സ്ക്വാഡിൽ വൻ അഴിച്ചുപണിയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നടത്തിയത്. ഏഴ് താരങ്ങളെയും മുഖ്യ പരിശീലകൻ സർഫറാസ് അഹമ്മദിനെയുമാണ് പിസിബി മാറ്റിയത്. മുൻ ക്യാപ്റ്റന്മാരായ മുഹമ്മദ് റിസ്‌വാൻ, സൽമാൻ അലി ആഗ, അലി ഉസ്മാൻ, ആമിർ ജമാൽ, അവൈസ് സഫർ, ഖുറം ഷഹ്‌സാദ് എന്നിവരാണ് പുറത്താക്കപ്പെട്ട താരങ്ങൾ.


Auto ⏭️

Back to top button