NEWS

ദുബായ് തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം: നാവികൻ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി


ദുബായ്∙ ദുബായ് തീരത്ത് നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെട്ടു. ജിബ്രാൾട്ടർ പതാക ഘടിപ്പിച്ച ‘ഹെർക്കുലീസ് സ്റ്റാർ’ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് റോയിട്ടേഴ്സ് റിപോർട്ട് ചെയ്തു. ദുബായ് റാഷിദ് തുറമുഖത്തുനിന്ന് 24 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം.ഒരു ജീവനക്കാരൻ കൊല്ലപ്പെട്ട വിവരം അതീവ ദുഃഖത്തോടെ സ്ഥിരീകരിക്കുന്നതായി കപ്പലിന്റെ ചാർട്ടറേഴ്സ് ആയ ‘പെനിൻസുല’ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.


Fashion ⏭️

Back to top button