NEWS
പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത; കുറഞ്ഞ ചെലവിൽ വീണ്ടും ‘പറക്കാം’! വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു

അബുദാബി∙ മലയാളികളടക്കമുള്ള സാധാരണക്കാരുടെയും കുറഞ്ഞ വരുമാനക്കാരുടെയും വിദേശയാത്രയെന്ന സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിച്ച പ്രമുഖ ബജറ്റ് എയർലൈനായ ‘വിസ് എയർ’ യുഎഇയിലേക്ക് വീണ്ടും ചിറകടിച്ചുയരുന്നു. വിമാനയാത്രയെന്നത് വരേണ്യവർഗത്തിന് മാത്രം പ്രാപ്യമായ ഒന്നല്ലെന്ന് തെളിയിച്ച് വലിയ ജനപ്രീതി നേടിയ കമ്പനി ഒക്ടോബർ 25 മുതൽ ദുബായിലേക്കും അബുദാബിയിലേക്കും സർവീസുകൾ പുനരാരംഭിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. മലയാളികളടക്കമുള്ള സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ആശ്വാസമേകുന്ന വാർത്തയാണിത്.ചുരുങ്ങിയ ചെലവിൽ യാത്രാ സൗകര്യമൊരുക്കുന്ന ‘വിസ് മൾട്ടിപാസ്’, പരിധിയില്ലാത്ത യാത്രകൾ വാഗ്ദാനം ചെയ്യുന്ന ‘ഓൾ യു കാൻ ഫ്ലൈ’ തുടങ്ങിയ ആകർഷകമായ പാക്കേജുകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് വൻ ജനപ്രീതി നേടാൻ വിസ് എയറിനായി. 2024-ൽ മാത്രം അബുദാബിയിൽ നിന്ന് 19,000-ത്തിലേറെ സർവീസുകളിലായി 35 ലക്ഷത്തിലധികം യാത്രക്കാരാണ് വിസ് എയറിൽ പറന്നത്.
Fashion ⏭️


