SPORTS

പാക്കിസ്ഥാൻ ദേശീയ ഗാനം ആലപിക്കാൻ ഉറുദു പഠിച്ചത് 6 മാസം കൊണ്ടെന്ന് ബ്രിട്ടിഷ് ഗായിക; ‘ജനഗണമന’യെക്കുറിച്ചും പരാമർശം


ലീഡ്സ് ∙ ഇംഗ്ലണ്ടിനെതിരായ പാക്കിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പാക്കിസ്ഥാൻ ദേശീയഗാനം വേറിട്ട രീതിയിൽ ഇംഗ്ലിഷ് ഗായികയായ ലോറ റൈറ്റ് ആലപിച്ചിരുന്നു. ഇതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ സമൂഹമാധ്യമത്തിൽ ഉയർന്നെങ്കിലും ഉറുദു ഭാഷയിലുള്ള പാക്കിസ്ഥാൻ ദേശീയഗാനത്തിന്റെ ഉച്ചാരണം കൃത്യമായി പഠിച്ചെടുക്കാൻ നടത്തിയ കഠിനശ്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ലോറ റൈറ്റ്. പാക്കിസ്ഥാന്റെ ഔദ്യോഗിക ഭാഷയായ ഉറുദു കഴിഞ്ഞ ആറു മാസമായി താൻ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് ഒരു അഭിമുഖത്തിൽ റൈറ്റ് പറഞ്ഞു. 2025ൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ദേശീയ ഗാനമായ ‘ജനഗണമന’ ബംഗാളി ഭാഷയിലും റൈറ്റ് ആലപിച്ചിരുന്നു. ‘‘ഇത് പഠിച്ചെടുക്കാൻ എനിക്ക് ആവശ്യത്തിന് സമയമുണ്ടെന്ന് ഉറപ്പാകണം. കഴിഞ്ഞ ആറു മാസമായി ഞാൻ ഉറുദു പഠിക്കാനുള്ള തയാറെടുപ്പിലായിരുന്നു. ‘ജെറുസലേം ആലപിക്കാമോ’ എന്ന് ആരെങ്കിലും ചോദിക്കുന്നത് പോലെയല്ല ഇത്. ഇത് അതിനേക്കാൾ എത്രയോ വലുതാണ്. എങ്കിലും ഇതൊരു വലിയ ഭാഗ്യമായി ഞാൻ കരുതുന്നു, ഇതിനോട് പൂർണ്ണമായി നീതി പുലർത്താൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’’– പാക്കിസ്ഥാന്റെ ദേശീയ ഗാനം ആലപിക്കാനുള്ള അവസരത്തെക്കുറിച്ച് റൈറ്റ് പറഞ്ഞു. 


Auto ⏭️

Back to top button