NEWS

മട്ടന്നൂരിൽ മകൻ അമ്മയെ കൊലപ്പെടുത്തി ജീവനൊടുക്കി; മൃതദേഹങ്ങൾ കണ്ടെത്തി

മട്ടന്നൂർ∙ വീടിനുള്ളിൽ അമ്മയെയും മകനെയും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ലയൺസ് ക്ലബ് റോഡിൽ താമസിക്കുന്ന കെ. ടി. ജയകൃഷ്ണന്റെ ഭാര്യ ജ്യോതി (57), മകൻ നവീൻ കൃഷ്ണ (22) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാവിലെ പുറത്തുപോയി പത്ത് മണിയോടെ മടങ്ങിയെത്തിയ ജയകൃഷ്ണനാണ് വീടിന്റെ മുകൾനിലയിലെ ഹാളിൽ രക്തത്തിൽ കുളിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്. ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും, വഴിമധ്യേ തന്നെ ഇരുവരും മരണത്തിന് കീഴടങ്ങിയിരുന്നു. വിരമിച്ച അധ്യാപികയാണ് ജ്യോതി.

Fashion ⏭️

Back to top button