NEWS

വിമാനത്തിൽ ബോംബെന്ന് ആംസ്റ്റർഡാം വിമാനത്താവളത്തിൽ ചെക്ക് പൗരന്റെ ഭീഷണി: യാത്രക്കാർക്കിടയിൽ പരിഭ്രാന്തി

ആംസ്റ്റർഡാം: ഷിപ്പോൾ വിമാനത്താവളത്തിൽ നിന്നും പ്രാഗിലേക്ക് പറക്കാനിരുന്ന വിമാനത്തിന് നേരെ ബോംബ് ഭീഷണി മുഴക്കിയതിന് നാല്‍പ്പത്തിയഞ്ചുകാരൻ പിടിയിലായി. ചെക്ക് റിപ്പബ്ലിക് സ്വദേശിയായ ഇയാളെ ഡച്ച് മിലിട്ടറി പോലീസാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ രാത്രിയായിരുന്നു നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്.

പ്രാഗിലേക്കുള്ള യാത്രാരേഖകളുമായി ബോർഡിങ് ഗേറ്റിന് സമീപം നിൽക്കുകയായിരുന്ന ഇയാൾ, വിമാനത്തിൽ സ്ഫോടകവസ്തുക്കൾ ഉണ്ടെന്ന് ഉച്ചത്തിൽ വിളിച്ചുപറയുകയായിരുന്നുവെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. ഇതേത്തുടർന്ന് കർശനമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കേണ്ടി വന്നതിനാൽ വിമാനം പുറപ്പെടാൻ വൈകി.

Fashion ⏭️

Back to top button