NEWS
പാവങ്ങൾക്ക് വീടുവയ്ക്കാനുള്ള പണം പാക്കിസ്ഥാൻ ‘മുക്കി’; ലോകബാങ്കിന് അമർഷം, ‘അടിച്ചുമാറ്റിയത്’ ബലൂചിസ്ഥാനിനുള്ള സഹായം

ബലൂചിസ്ഥാൻ പ്രവിശ്യയിൽ കടുത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായവർക്ക് വീടുവയ്ക്കാൻ അനുവദിച്ച ധനസഹായം വകമാറ്റിയ പാക്കിസ്ഥാൻ സർക്കാരിന്റെ നടപടിയിൽ കടുത്ത അമർഷവുമായി ലോകബാങ്ക്. പുതിയ വീടിന് അർഹരായവരിൽ 84 ശതമാനം പേരും നിലവിൽ കിടപ്പാടമില്ലാത്തവരും അതീവദാരിദ്ര്യം അനുഭവിക്കുന്നവരുമാണെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടി.ദുരിതബാധിതരിൽ 28% പേരുടെ നിലവിലെ മാസവരുമാനം 3000 ഇന്ത്യൻ രൂപയ്ക്കും താഴെയാണ്. 26 ശതമാനം പേർക്ക് 6500 രൂപയ്ക്ക് താഴെയും. 39 ശതമാനം പേർക്ക് നിലവിൽ വീടേയില്ല. 37 ശതമാനം പേർ ദിവസക്കൂലിക്കാരാണ്. 8 ശതമാനം പേർ ചെറുകിട കർഷകരും.2022ൽ ആയിരുന്നു ബലൂചിസ്ഥാൻ വെള്ളപ്പൊക്ക ദുരിതത്തിലായത്. 1400ഓളം പേർക്ക് ജീവൻ നഷ്ടമായി. 10 ലക്ഷത്തോളം പേർക്ക് വീടുകളും. പാക്കിസ്ഥാന്റെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 20% പേർക്കാണ് വീട് നഷ്ടമാവുകയോ വീടിന് കേടുപാടുകൾ ഉണ്ടാവുയോ ചെയ്തത്.
Fashion ⏭️


