NEWS
മുടി മുറിച്ചു, വിവസ്ത്രയാക്കി; കഴുത്തിൽ ചെരുപ്പുമാല അണിയിച്ച് നടത്തിച്ചു: യുവതിയോട് ഭർതൃവീട്ടുകാരുടെ ക്രൂരത

ഭോപ്പാൽ∙ മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്വത്തുതർക്കത്തിന് പിന്നാലെ യുവതിയോട് ഭർതൃവീട്ടുകാരുടെ ക്രൂരത. യുവതിയുടെ തലമുടി മുറിയ്ക്കുകയും വിവസ്ത്രയാക്കിയ ശേഷം ചെരുപ്പുമാല ധരിപ്പിച്ച് തെരുവിലൂടെ നടത്തുകയും ചെയ്തെന്നാണ് പരാതി. അർനിയ വേന ഗ്രാമത്തിൽ ജാർദ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ 11 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരിൽ മൂന്നുപേർ സ്ത്രീകളാണ്. 3 പേരെ അറസ്റ്റ് ചെയ്തെന്നും മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.ഇതേ ഗ്രാമത്തിലുള്ളയാളെയാണ് യുവതി ആദ്യം വിവാഹം ചെയ്തത്. എന്നാൽ പിന്നീട് മറ്റൊരാളുമായി പ്രണയത്തിലാവുകയും ആദ്യ ഭർത്താവിനെ ഉപേക്ഷിക്കുകയും ചെയ്തു. 2023-ൽ പുതിയ പങ്കാളിയെ വിവാഹം കഴിച്ച് ഇൻഡോറിലെ ഒരു വാടകവീട്ടിൽ താമസിക്കുകയായിരുന്നു. ഭർത്താവിന്‍റെ കുടുംബത്തിന്റെ ഭൂമിയിൽ വിഹിതം ആവശ്യപ്പെട്ട് യുവതി കുടുംബവീട്ടിൽ എത്തിയതോടെയാണ് തർക്കം ഉടലെടുത്തത്.
Source link


