NEWS

കൊച്ചുമകളെ യുവാവ് പീ‍ഡിപ്പിച്ചു, ആയുധവുമായി പ്രതിയെ തേടിയിറങ്ങി മുത്തശ്ശി; ചായക്കടയ്ക്ക് മുന്നിൽ വച്ച് വെട്ടി


കരൂർ∙ നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി. തമിഴ്നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ കുട്ടിയുടെ മുത്തശ്ശിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കുട്ടിയുടെ മുത്തശ്ശിയും മുത്തച്ഛനും കൊളിത്തലൈക്ക് സമീപമുള്ള ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. കുട്ടി മാതാപിതാക്കളോടൊപ്പം മറ്റൊരു ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലെത്തിക്കാൻ‍ അയൽവാസിയോട് മാതാവ് ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ കുട്ടിയെ തന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ച് കുട്ടിയെ പീഡിപ്പിച്ചു. പീഡനത്തിന് ശേഷം കുട്ടിയെ മുത്തശ്ശിയുടെ വീടിന് സമീപം ഉപേക്ഷിച്ച് യുവാവ് കടന്നുകളഞ്ഞു. 


Fashion ⏭️

Back to top button