NEWS
മെഡിക്കൽ കോളജിൽ ലഹരിയുമായി കൂട്ടിരിപ്പുകാരി പിടിയിൽ; ഭർത്താവിനു നൽകാൻ ഹാഷിഷ് ഓയിൽ എത്തിച്ചത് എണ്ണക്കുപ്പിയിൽ

കോഴിക്കോട് ∙ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയുടെ കയ്യിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി. 28 ഗ്രാം ഹാഷിഷ് ഓയിലുമായി വയനാട് സ്വദേശി അശ്വതിയാണ് പിടിയിലായത്. എണ്ണക്കുപ്പിയിലായിരുന്നു അശ്വതി ഹാഷിഷ് ഓയിൽ ഒളിപ്പിച്ചിരുന്നത്. മെഡിക്കൽ കോളജ് പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാൽപത്തിയൊന്നാം വാർഡിൽ നിന്നാണ് അശ്വതിയെ പിടികൂടിയത്. അശ്വതിയുടെ ഭർത്താവ് ജയിലിലാണ് കഴിയുന്നത്. ഭർത്താവിനു കൈമാറാനായി ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി എത്തുന്ന തടവുകാരുടെ പക്കൽ ലഹരി കൈമാറാനായിരുന്നു അശ്വതി പദ്ധതിയിട്ടിരുന്നതെന്നാണ് പൊലീസിന്റെ സംശയം. അശ്വതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Fashion ⏭️


