NEWS

ഇനി ‘മൂന്നാമത്തേതിൽ’ ആശങ്ക വേണ്ട! വനിതാ ജീവനക്കാർക്കായി വൻ പ്രഖ്യാപനം; ജനനനിരക്ക് ഉയർത്താൻ വിജയ് സർക്കാർ


ചെന്നൈ ∙ വനിതാ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിനു 365 ദിവസത്തെ പ്രസവാവധി പ്രഖ്യാപിച്ച് വിജയ് സർക്കാർ. നിലവിൽ ഇത് 12 ആഴ്ചയാണ്. ആദ്യത്തെ രണ്ട് കുട്ടികൾക്ക് ലഭ്യമായ ഒരു വർഷത്തെ അവധി മൂന്നാമത്തെ കുട്ടിക്കും ലഭ്യമാക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി ഡി. ശരത്കുമാർ നിയമസഭയിൽ വ്യക്തമാക്കി.ജനനനിരക്കിൽ വൻ ഇടിവ് ഉണ്ടാകുന്നതിനിടയിലാണു സർക്കാർ പ്രസവാവധി വർധിപ്പിച്ചിരിക്കുന്നത്. സാമൂഹിക ക്ഷേമത്തിനും സ്ത്രീ ശാക്തീകരണത്തിനും മുൻഗണന നൽകുന്ന സർക്കാരാണ് തങ്ങളുടേതെന്നും ശരത്‍കുമാർ പറഞ്ഞു. നിലവിൽ ആദ്യത്തെ രണ്ട് പ്രസവത്തിനാണു 365 ദിവസത്തെ പ്രസവാവധി ലഭിക്കുന്നത്. മൂന്നാമത്തെ കുട്ടിക്ക് 12 ആഴ്ച അല്ലെങ്കിൽ 84 ദിവസം ശമ്പളത്തോടെയുള്ള അവധിയാണ് ലഭിച്ചിരുന്നത്. ഇതിലാണ് സർക്കാരിന്റെ നിർണായക ഇടപെടൽ. 2011ൽ ആറ് മാസത്തെ പ്രസവാവധിയാണു തമിഴ്നാട് സർക്കാർ വനിതാ ജീവനക്കാർക്ക് നൽകിയിരുന്നത്. 2016ൽ ഇത് ഒൻപത് മാസവും 2021ൽ ഒരു വർഷവുമായി ഉയർത്തി.


Fashion ⏭️

Back to top button