NEWS
വട്ടപ്പാറ വയഡക്റ്റ് ബൈപാസിൽ അപകടം; ലോറികൾക്കിടയിൽപെട്ട് സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചു

മലപ്പുറം ∙ ദേശീയപാത 66 വട്ടപ്പാറ വയഡക്റ്റ് ബൈപാസിൽ ലോറികൾക്കിടയിൽപെട്ട് സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചു. കുറ്റിപ്പുറം പേരശന്നൂർ ആന്ത്ര വളപ്പിൽ വീട്ടിൽ അഫ്സൽ (37), ഭാര്യ സാബിറ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30നാണ് അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ചു ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. കുറ്റിപ്പുറം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന സ്കൂട്ടർ, അമിത വേഗതയിലെത്തിയ ലോറികൾക്കിടയിൽ പെടുകയായിരുന്നു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം കുടുങ്ങിക്കിടന്നു. അഫ്സലിന്റെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും സാബിറയുടെ മൃതദേഹം വളാഞ്ചേരി നടക്കാവിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
Fashion ⏭️




