NEWS
അഭിജീത് ദിപ്കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും, നേഹയെ വിട്ടയച്ചു; ഡൽഹിയിൽ ഇന്ന് ഇടത് പ്രതിഷേധം

ന്യൂഡൽഹി ∙ കഴിഞ്ഞ ദിവസം സെൻട്രൽ പാർക്കിലേക്ക് നടന്ന തിരംഗ റാലിയിൽ പങ്കെടുക്കാൻ പോകവേ കസ്റ്റഡിയിലായ സിജെപി നേതാവ് അഭിജീത് ദിപ്കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ദിപ്കെയെ ഇന്ന് സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനു (എസ്ഇഎം) മുന്നിലാണ് ഹാജരാക്കുക. അതേസമയം ഇന്നലെ ജന്തർമന്തറിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്ത ഐസ നേതാവ് നേഹാ ബോറയെ വിട്ടയച്ചതായി ഡൽഹി പൊലീസ് പറഞ്ഞു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎൻഎസ്എസ്) സെക്ഷൻ 126, 170 പ്രകാരമാണ് ദിപ്കെയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.കൊണോട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് സന്ദർശിക്കരുതെന്ന് ആവശ്യപ്പെട്ട് ദിപ്കെയ്ക്ക് രണ്ട് നോട്ടിസ് നൽകിയെന്നും അത് ലംഘിച്ചെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ സിജെപി സമരത്തിൽ അറസ്റ്റിലായ ദിപ്കെയ്ക്ക് ഒരു വർഷത്തേക്ക് പൊതുസമാധാനം തകർക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം നൽകിയത്. എന്നാൽ ഈ വ്യവസ്ഥ ദിപ്കെ ലംഘിച്ചെന്നും പൊലീസ് കോടതിയിൽ ചൂണ്ടിക്കാട്ടും.
Fashion ⏭️




