NEWS
‘ലീഗ് നേതാക്കളുടെ നിലപാടുകൾ വിരോധാഭാസം’: സാദിഖലി ശിഹാബ് തങ്ങൾക്ക് വി.ശിവൻകുട്ടിയുടെ തുറന്ന കത്ത്

തിരുവനന്തപുരം∙ പിഎം ശ്രീ വിഷയം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് തുറന്ന കത്തുമായി മുന്‍മന്ത്രി വി.ശിവന്‍കുട്ടി. പ്രധാനമന്ത്രിയുടെ ഭവനപദ്ധതി, പിഎം ശ്രീ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനം, വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പന എന്നീ വിഷയങ്ങളില്‍ ലീഗ് മന്ത്രിമാരുടെയും നേതൃത്വത്തിന്റെയും നിലപാടുകളെ ചോദ്യം ചെയ്താണ് ശിവന്‍കുട്ടിയുടെ കത്ത്. പിഎം ശ്രീ കരാര്‍ കേന്ദ്രവുമായി ഒപ്പിടുമ്പോള്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു വി.ശിവന്‍കുട്ടി. യുഡിഎഫ് സര്‍ക്കാരിന്റെ സമീപകാല പ്രവര്‍ത്തനങ്ങളെ മതേതര കേരളം വലിയ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നു ശിവന്‍കുട്ടി കത്തില്‍ വ്യക്തമാക്കുന്നു. പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗ് നേതൃത്വം ഇക്കാര്യങ്ങളില്‍ പുലര്‍ത്തുന്ന മൗനവും അലംഭാവവും അങ്ങേയറ്റം ദുരൂഹമാണ്.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി സംഘപരിവാര്‍ പശ്ചാത്തലമുള്ള എന്‍. ശേഷാദ്രിനാഥനെ നിയമിക്കുമ്പോള്‍, അദ്ദേഹത്തിന്റെ മുന്‍കാല സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ പോലും മറച്ചുവയ്ക്കപ്പെട്ടത് ആരുടെ താൽപര്യപ്രകാരമാണ്? വോട്ടര്‍ പട്ടികയിലും തിരഞ്ഞെടുപ്പ് പ്രക്രിയകളിലും ബിജെപിക്ക് അനായാസം ഇടപെടാന്‍ വഴിയൊരുക്കുന്നതല്ലേ ഈ നിയമനം എന്നും ശിവന്‍കുട്ടി ചോദിക്കുന്നു.
Source link


