NEWS

ഇറാൻ യുദ്ധത്തിനിടെ യുഎസിന് ബോണ്ട് ഷോക്ക്; ചൈനയും ജപ്പാനും കൈവിട്ടു, ഓഹരിക്കും സ്വർണത്തിനും വൻ വീഴ്ച, കുതിച്ച് എണ്ണ


ഇറാനെതിരായുള്ള യുദ്ധം ഒടുവിൽ യുഎസിനെ തന്നെ തിരിഞ്ഞുകുത്തുന്നു. യുദ്ധച്ചെലവ് കത്തിക്കയറുകയും ക്രൂഡോയിൽ വിലവർധനയെ തുടർന്ന് പണപ്പെരുപ്പം കുതിച്ചുയരുകയും ചെയ്തതാണ് കനത്ത അടി. ട്രംപ് സർക്കാരിന്റെ സാമ്പത്തികസ്ഥിതി വഷളാകുന്നുവെന്ന സൂചനകൾ കിട്ടിയതോടെ, പന്തികേട് മണത്ത നിക്ഷേപകർ കടപ്പത്രങ്ങൾ (ബോണ്ട്) വലിയതോതിൽ വിറ്റൊഴിയുകയാണ്. ട്രംപ് സർക്കാരിന്റെ 30-വർഷ ട്രഷറി ബോണ്ട് 5.3% ഭേദിച്ച് 19-വർഷത്തെ ഉയരത്തിലെത്തി. ജനങ്ങൾ എടുക്കുന്ന ഭവന, വാഹന വായ്പാപ്പലിശയെയും ക്രെഡിറ്റ് കാർഡ് പലിശയെയും സ്വാധീനിക്കുന്ന 10-വർഷ ബോണ്ട് യീൽഡ് 4.7 ശതമാനവും കടന്നു. കേന്ദ്രബാങ്കായ ഫെഡറൽ റിസർ‌വിന്റെ ഹ്രസ്വകാല പലിശനിരക്കിനെ സ്വാധീനിക്കുന്ന 2-വർഷ ബോണ്ട് യീൽഡ് 4.18 ശതമാനത്തിലുമെത്തി.ജപ്പാന്റെ നിക്ഷേപം 1.14 ട്രില്യനിൽ നിന്ന് 1.12 ട്രില്യനിലെത്തി. യുകെയുടേത് 948.6 ബില്യനിൽ നിന്ന് 939.9 ബില്യനിലേക്കും കുറഞ്ഞു. ട്രഷറിയിലെ മൊത്തം വിദേശ നിക്ഷേപം മേയിലെ 9.371 ട്രില്യനിൽ നിന്ന് 9.299 ട്രില്യനിലേക്കും കുറഞ്ഞെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.


Fashion ⏭️

Back to top button