NEWS

‘ഇറാന്റെ ഒറ്റപ്പെടലിൽ നിങ്ങൾക്കും പങ്കുചേരേണ്ടി വരും’; ആ രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി യുഎസ്


വാഷിങ്ടൻ ∙ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പൂർണമായി തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള സാമ്പത്തിക ഉപരോധങ്ങൾക്ക് പിന്നാലെ, ഇറാനെ കള്ളപ്പണം വെളുപ്പിക്കാൻ സഹായിക്കുന്ന രാജ്യങ്ങളെ യുഎസ് ഡോളർ വിനിമയ വ്യവസ്ഥയിൽ നിന്നും പൂർണമായി പുറത്താക്കുമെന്ന് അമേരിക്കയുടെ കടുത്ത മുന്നറിയിപ്പ്. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന്റേതാണ് താക്കീത്.ഇറാനുമായുള്ള സാമ്പത്തിക ബന്ധങ്ങൾ പൂർണമായി ഉപേക്ഷിക്കാൻ തയാറാകാത്ത രാജ്യങ്ങൾക്ക് മേൽ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് സ്കോട്ട് ബെസന്റ് പറഞ്ഞു. അമേരിക്കയുടെ ഉപരോധ ഭീഷണി നേരിടേണ്ടി വരുന്ന രാജ്യങ്ങളുടെ പേരുകൾ അദ്ദേഹം നേരിട്ട് പരാമർശിച്ചില്ലെങ്കിലും, ഈ സംഘർഷ സാഹചര്യത്തിൽ ഇനി ആർക്കും ഇരുപക്ഷത്തുമല്ലാതെ നിലയുറപ്പിക്കാൻ സാധിക്കില്ലെന്ന് ഓർമിപ്പിച്ചു.


Fashion ⏭️

Back to top button