NEWS
‘ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിൽ പുരോഗതിയില്ല’; ട്രംപ് അമർഷത്തിൽ, വൈറ്റ് ഹൗസിൽ ഭിന്നത?

ഹൂസ്റ്റൺ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ പുരോഗതിയില്ലാത്തതില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. യുദ്ധം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോഴും പ്രശ്‌നപരിഹാരത്തിലേക്ക് വ്യക്തമായ വഴികളൊന്നും തെളിയാത്തതില്‍ ട്രംപ് കടുത്ത നിരാശയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.എന്‍ബിസി ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ ആഴ്ച മുതിര്‍ന്ന ഉപദേഷ്ടാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അമേരിക്കയ്ക്ക് മുന്നിലുള്ള സൈനിക ഓപ്ഷനുകളിലും, സംഘര്‍ഷത്തിനൊരു ‘അന്ത്യം’ കണ്ടെത്താന്‍ കഴിയാത്തതിലും ട്രംപ് തന്റെ രോഷം പ്രകടിപ്പിച്ചു. പരസ്യമായി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ട്രംപോ അദ്ദേഹത്തിന്റെ അടുത്ത ഉപദേഷ്ടാക്കളോ നിലവിലെ സാഹചര്യത്തില്‍ തൃപ്തരല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മേഖലയില്‍ പോരാട്ടം ശക്തമാകുന്നതിനിടയിലാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ജോര്‍ദാനിലെ യുഎസ് താവളത്തിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ, ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സുമായി ബന്ധപ്പെട്ട നിരവധി കേന്ദ്രങ്ങളില്‍ യുഎസ് സേന തിരിച്ചടി നല്‍കിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. സൈനിക കമാന്‍ഡ് സെന്ററുകള്‍, മിസൈല്‍-ഡ്രോണ്‍ കേന്ദ്രങ്ങള്‍, തീരദേശ പ്രതിരോധ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നേരെയായിരുന്നു ഈ ആക്രമണങ്ങള്‍.
Fashion ⏭️


