NEWS

‘മധ്യസ്ഥത്തിനു പകരം സഹായം കിട്ടുമോ?’: യുഎസിനോടു പാക്കിസ്ഥാൻ ചോദിച്ചത് 10 ബില്യൻ


ഇസ്‌ലാമാബാദ് ∙ യുഎസ്–ഇറാൻ സംഘർഷത്തിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തി പേരെടുക്കാൻ ശ്രമിക്കുന്ന പാക്കിസ്ഥാൻ യുഎസിനോടു ധനസഹായം അഭ്യർഥിച്ചതായി റിപ്പോർട്ടുകൾ. വിദേശനാണ്യ കരുതൽ ശേഖരം വർധിപ്പിക്കാനും സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ ലഘൂകരിക്കാനും 10 ബില്യൻ ഡോളറിന്റെ സഹായം പാക്കിസ്ഥാൻ ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തത്. രാജ്യാന്തര കറൻസികളുടെ മൂല്യം നിലനിർത്തുന്നതിനു വേണ്ടിയുള്ള അമേരിക്കയുടെ എക്സ്‌ചേഞ്ച് സ്റ്റബിലൈസേഷൻ ഫണ്ടിൽനിന്നു തുക അനുവദിക്കണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം.ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ഇടപെടൽ നടത്തുന്ന പാക്കിസ്ഥാൻ ഇപ്പോൾ തങ്ങൾക്ക് അനുകൂലമായ സാഹചര്യം പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നത്. സാമ്പത്തിക സഹായം ലക്ഷ്യമിട്ട് യുഎസ് ട്രഷറി സെക്രട്ടറിയെയാണ് പാക്കിസ്ഥാൻ സമീപിച്ചത്. അഞ്ച് വർഷത്തെ കാലാവധിയിലേക്കാണ് സഹായം തേടിയത്. അമേരിക്ക അനുകൂലമായി പ്രതികരിച്ചാൽ രാജ്യത്തെ കരുതൽ ശേഖരം ശക്തിപ്പെടുത്താൻ പാക്കിസ്ഥാന് കഴിയും.


Fashion ⏭️

Back to top button