NEWS
ഇത് യോഗിയുടെ പ്രിയദർശിനി: ലോക്മാതാ അഹില്യാബായ് മാതൃശക്തി യോജന; 60 വയസ്സ് കഴിഞ്ഞ വനിതകൾക്ക് സൗജന്യയാത്ര

ലക്നൗ∙ സംസ്ഥാനത്തെ 60 വയസ്സിനു മുകളിലുള്ള മുതിർന്ന സ്ത്രീകൾക്ക് യുപി റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുകളിൽ ആജീവനാന്തം സൗജന്യ യാത്ര അനുവദിച്ച് യോഗി ആദിത്യനാഥ് സർക്കാർ. പുതിയ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി ബുധനാഴ്ച നിർവഹിക്കും. ഇതോടെ സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് യുപിയിലെ സർക്കാർ ബസുകളിൽ യാത്ര ചെയ്യാൻ ഇനി മുതൽ ടിക്കറ്റ് ചാർജ് നൽകേണ്ടതില്ല.2022 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ മുതിർന്ന സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉറപ്പാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഈ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. 2011 ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ 81 ലക്ഷത്തിലധികം സ്ത്രീകൾക്കു നേരിട്ടുള്ള പ്രയോജനം ലഭിക്കും. ബസുകളിൽ സൗജന്യമായി യാത്ര ചെയ്യുന്നതിനായി സ്ത്രീകൾ തങ്ങളുടെ പ്രായം തെളിയിക്കുന്ന ആധാർ കാർഡോ വോട്ടർ ഐഡിയോ കാണിച്ചാൽ മതിയാകും.
Fashion ⏭️


