NEWS
അധികമാരും പോകാത്ത വനമേഖല, തടാകക്കരയിൽ രാത്രി ക്യാംപിങ്; പിന്നാലെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; സംഭവത്തിൽ ദുരൂഹത?

യുകെയിലെ സ്റ്റാഫോർഡ്ഷെയറിൽ കുടുംബത്തോടൊപ്പം വനമേഖലയിൽ ക്യാംപിങ്ങിനെത്തിയ മൂന്ന് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച നിലയിൽ. ശനിയാഴ്ച രാവിലെ 8:45-ഓടെയാണ് ചെസ്ലിൻ ഹൈക്ക് സമീപമുള്ള സ്ട്രോബെറി ലൈനിലെ വനമേഖലയിൽ കുട്ടിയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായി അടിയന്തര സേനയ്ക്ക് സന്ദേശം ലഭിക്കുന്നത്. വിവരമറിഞ്ഞ ഉടൻ എയർ ആംബുലൻസ് അടക്കമുള്ള മെഡിക്കൽ സംഘം സംഭവസ്ഥലത്തെത്തിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.വെയർലി ആൻഡ് എസിങ്ടൻ കനാൽ ലോക്കൽ നേച്ചർ റിസർവിനോട് ചേർന്നുള്ള തടാകക്കരയിലാണ് സംഭവം നടന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നിലവിൽ മരണം അസ്വാഭാവികവും വ്യക്തമല്ലാത്തതുമായ സാഹചര്യത്തിലാണ് പരിഗണിക്കുന്നതെന്നും സ്റ്റാഫോർഡ്ഷെയർ പൊലീസ് ഡിറ്റക്റ്റീവ് ഇൻസ്പെക്ടർ കേറ്റി ഗ്രിഗറി വ്യക്തമാക്കി. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും കുടുംബം ക്യാംപിങ്ങിനായി എത്തിയപ്പോഴാണ് ദുരന്തമുണ്ടായതെന്നും പൊലീസ് അറിയിച്ചു.
Fashion ⏭️


