NEWS
ചന്ദ്രയ്ക്ക് പകരക്കാരൻ: ടാറ്റാ സൺസിനെ നയിക്കാൻ ‘മലയാളി’ ടി.വി. നരേന്ദ്രൻ? പാനലിനെ തീരുമാനിക്കാൻ സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്

ടാറ്റാ ഗ്രൂപ്പ് സ്ഥാപനങ്ങളെ നയിക്കുന്ന ‘ഹോൾഡിങ് കമ്പനി’യായ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവച്ച എൻ. ചന്ദ്രശേഖരന്റെ പകരക്കാരനു വേണ്ടിയുള്ള അന്വേഷണം തുടങ്ങി. ടാറ്റാ സൺസ് ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ ആർട്ടിക്കിൾ 118 പ്രകാരം ഒരു സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചുവേണം അടുത്ത ചെയർമാനെ കണ്ടെത്തേണ്ടത്.പാനൽ നിർദേശിക്കുന്ന വ്യക്തിയെ ചെയർമാനായി നിയമിക്കാൻ ആർട്ടിക്കിൾ 121 പ്രകാരം ടാറ്റാ സൺസ് ബോർഡിന് കഴിയും. 5 അംഗങ്ങളാണ് പാനലിൽ ഉണ്ടാകേണ്ടത്. ഇതിൽ 3 പേരെ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റും ചേർന്ന് നിർദേശിക്കും. ഒരാളെ ടാറ്റ സൺസ് ബോർഡും. ഒരാൾ ടാറ്റ സൺസ് ബോർഡ് നിർദേശിക്കുന്ന സ്വതന്ത്ര അംഗവുമായിരിക്കും. പാനലിന്റെ ചെയർപേഴ്സണെ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റും ചേർന്ന് നിർദേശിക്കുന്ന 3 അംഗങ്ങളിൽ നിന്ന് കണ്ടെത്തും. പാനൽ അംഗങ്ങളെ നിർദേശിക്കുന്ന നടപടിയിലേക്ക് സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ് കടന്നു. ആരാകും അടുത്ത ചെയർമാൻ?
Fashion ⏭️


