NEWS
ഇന്ത്യ-പാക്ക് ‘യുദ്ധം’ നിർത്തിയത് താരിഫെന്ന് ട്രംപ്; ‘അപ്രതീക്ഷിത’ മിസൈലുമായി ഇറാൻ, എണ്ണവില മേലോട്ട്? ഓഹരിക്ക് പേടി, താഴ്ന്ന് സ്വർണം

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ പുതുതായി പ്രഖ്യാപിച്ച ഇറക്കുമതി തീരുവ, പഴയ തീരുവകളെ തിരിച്ചുകൊണ്ടുവരാനുള്ള ‘വളഞ്ഞവഴി’യാണെന്ന് പരോക്ഷമായി സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നേരത്തേ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരം ട്രംപ് ഇന്ത്യയ്ക്കുൾപ്പെടെ അടിച്ചേൽപ്പിച്ച പകരംതീരുവ (റസിപ്രോക്കൽ താരിഫ്) യുഎസ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.തനിക്കെതിരായ സുപ്രീംകോടതി വിധി ലജ്ജാകരമാണെന്നും സെക്ഷൻ 301 പ്രകാരം താൻ പ്രഖ്യാപിച്ച പുതിയ തീരുവകൾ ഫലത്തിൽ പഴയതീരുവകളുടെ പണി തന്നെയാണ് എടുക്കുകയെന്നും ട്രംപ് ഒരു യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘‘തീരുവ ഒരിക്കലും യുഎസ് സമ്പദ്‍വ്യവസ്ഥയെ തകർക്കില്ല. മറിച്ച്, ബില്യൻകണക്കിന് നിക്ഷേപം രാജ്യത്തേക്ക് എത്തുകയും ചെയ്യും. താരിഫ് ഈ രാജ്യത്തിന്റെ ഐശ്വര്യമാണ്. ഞാൻ ഈ രാജ്യത്തെ സമ്പന്നമാക്കി’’ – ട്രംപ് പറഞ്ഞു.ആരോപണങ്ങളിൽ ചർച്ചയാകാമെന്ന് ഇന്ത്യ സമ്മതിച്ചതിനാൽ ഇന്ത്യയ്ക്കുമേൽ 10% മാത്രം തീരുവയാണ് ചുമത്തുന്നതെന്ന് യുഎസ് അറിയിച്ചിരുന്നു. ട്രംപ് ഭരണകൂടം നിലവിൽ ചുമത്തിവന്നതും 10% തീരുവ തന്നെയാണെന്നതിനാൽ പുതിയ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയല്ല.
Fashion ⏭️


