NEWS
ഇറാൻ യുദ്ധം വെറും കിഴങ്ങാണെന്ന് ട്രംപ്; എണ്ണവില 40ലേക്ക് തകർന്നടിയുമെന്ന് ബെസ്സന്റ്, ഇറാന്റെ ആത്മവിശ്വാസം കൂടിയെന്ന് ‘ഇന്റലിജൻസ്’ റിപ്പോർട്ട്

ഇറാൻ യുദ്ധം അമേരിക്കയ്ക്ക് വെറും കിഴങ്ങാണെന്ന് ട്രംപ്. ഇറാനും യുഎസും തമ്മിൽ നടക്കുന്ന സംഘർഷത്തെ ‘യുദ്ധം’ എന്നുവിളിക്കാനാവില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ഇന്നലെ പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ട്രംപിന്റെ പ്രതികരണം. ‘‘ഇറാനുമായുള്ള ഏറ്റുമുട്ടലിനെ യുദ്ധം എന്നു വിളിക്കാൻ താനും ആഗ്രഹിക്കുന്നില്ല. അതു ഞങ്ങൾക്ക് വെറും ചെറിയ കിഴങ്ങാണ്. വെനസ്വേലയിൽ ഞങ്ങളത് ചെയ്തു. ഇറാനിലും ചെയ്തു’’ – ട്രംപ് പറഞ്ഞു. ആറുമാസത്തിലേറെ നീണ്ട ഇറാൻ യുദ്ധത്തിൽ യുഎസിന് ഇതിനകം ശതകോടിക്കണക്കിന് ഡോളർ ചെലവായിട്ടുണ്ട്. 18 യുഎസ് സൈനികരും ആയിരത്തോളം ഇറാൻകാരും കൊല്ലപ്പെട്ടു. ഇറാനുമായുള്ള സംഘർഷം വൈകാതെ തീരുമെന്ന് പറഞ്ഞ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് ക്രൂഡോയിൽ വില അതോടെ വെറും 40 ഡോളറിലേക്ക് തകർന്നടിയുമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, ട്രംപിന്റെ ‘പിക്ക്ആക്സ് മൗണ്ടൻ’ ആക്രമണ ഭീഷണിക്ക് പിന്നാലെ ക്രൂഡോയിൽ വില കുതിച്ചുകയറുകയാണുണ്ടായത്. ബ്രെന്റ് ക്രൂഡ് വില 96 ഡോളർ കടന്നു. യുഎസ് ക്രൂഡ് വില 91.48 ഡോളറും. ഇതിനിടെ, യുഎസിൽ ഡീസൽ വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയ റിപ്പോർട്ടുകളും പുറത്തുവന്നു. ഗാലന് 3.71 ഡോളറിൽ നിന്ന് 5.85 ഡോളറായാണ് വർധന.
Fashion ⏭️


