BUSINESS
കളി മാറും; ആണവോർജ്ജത്തിൽ പുതിയ കരുനീക്കങ്ങൾ, ഇന്ത്യയിലേക്ക് യുറേനിയത്തിന്റെ മഹാപ്രവാഹം, ഊർജ്ജ സുരക്ഷയിൽ പുതിയ അദ്ധ്യായം

ഇന്ത്യ നിലവിൽ തങ്ങളുടെ യുറേനിയം സ്ട്രാറ്റജിയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടു വരുന്നത്. ആണവ ശേഷി വികസനം ലക്ഷ്യമിട്ട് ആസ്ട്രേലിയ, ഉസ്ബക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് കൂടുതൽ യുറേനിയം സപ്ലൈ ഇന്ത്യ ഉറപ്പാക്കിയിരിക്കുന്നു. ഇത്തരത്തിൽ ലോകശ്രദ്ധ നേടുകയാണ് ഇന്ത്യയുടെ ആണവശേഷി വികസനം.വർധിക്കുന്ന യുറേനിയം സപ്ലൈനിലവിൽ ഇന്ത്യയുടെ ന്യൂക്ലിയർ പവർ ശേഷി 8.78 ഗിഗാവാട്ട് (GW) എന്ന നിലയിലാണ്. 2047 വർഷത്തോടെ ഇത് 100 GW എന്ന തോതിലേക്ക് വർധിപ്പിക്കുകയാണ് ലക്ഷ്യം. റഷ്യ, കസാക്കിസ്ഥാൻ, കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ നാളുകളായി വൻ തോതിൽ യുറേനിയം ഇറക്കുമതി നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് ആസ്ട്രേലിയ, ഉസ്ബക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു കൂടി സപ്ലൈ ഉറപ്പാക്കുന്നത്.ഇന്ത്യയുടെ റിയാക്ടർ ഫ്ലീറ്റുകൾ വികസിക്കുന്നതിന് ആനുപാതികമായി ആവശ്യമായ ന്യൂക്ലിയർ ഫ്യുവൽ സപ്ലൈ ഉറപ്പാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. പരിമിതമായ സോഴ്സുകളിൽ നിന്ന് യുറേനിയം എത്തുന്നതിലെ റിസ്കും രാജ്യം മുന്നിൽക്കാണുന്നു.ഇന്ത്യയും, യുറേനിയത്തിന്റെ പ്രാധാന്യവുംനിലവിൽ ഇന്ത്യ 24 ന്യൂക്ലിയർ റിയാക്ടറുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇത്തരത്തിലാണ് ആകെ 8.78 GW എന്ന തോതിൽ ഇൻസ്റ്റാൾഡ് ശേഷിയുള്ളതെന്ന് സർക്കാർ ഡാറ്റ വ്യക്തമാക്കുന്നു. ആകെ 7.75 GW ശേഷിയുള്ള 9 പുതിയ റിയാക്ടറുകൾ കൂടി നിർമാണത്തിലിരിക്കുകയാണ്. ഇത് കൂടാതെ തദ്ദേശീയമായി 700 മെഗാവാട്ട് പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകളുടെ നിർമാണത്തിനും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.ഇന്ത്യയുടെ ആണവ ശേഷി വികസനം പല തരത്തിലാണ് രാജ്യത്തിന് നേട്ടമായി മാറുക. സ്ഥിരതയുള്ള, കുറഞ്ഞ കാർബൺ ബഹിർഗമനമുള്ള വൈദ്യുതോല്പാദനം ഇതിലൂടെ സാധ്യമാകും. മറുവശത്ത് ഹരിതോർജ്ജ മേഖലയുടെ വികസനവും പ്രതീക്ഷ പകരുന്നു. ഇത്തരത്തിൽ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ആശ്രിതത്ത്വം കുറയ്ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇത്തരത്തിൽ പണപ്പെരുപ്പ സമ്മർദ്ദം കുറയ്ക്കാനും, സാമ്പത്തിക മേഖലയിൽ വികാസം കൊണ്ടു വരാനും സാധിക്കും.പുതിയ ചുവടുകൾഇന്ത്യയിൽത്തന്നെ ജാർഖണ്ഡ്, ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ യുറേനിയം ശേഖരമുണ്ടെങ്കിലും അവ താരതമ്യേന ലോ ഗ്രേഡ് നിലവാരത്തിലുള്ളവയാണ്. ഇക്കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ യുറേനിയം ഖനികൾ സ്വന്തമാക്കാൻ ഇന്ത്യ ശ്രമിക്കുന്നുമുണ്ട്. പൊതുമേഖലാ കമ്പനിയായ എൻ.ടി.പി.സി ഇത്തരത്തിൽ കാനഡ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ യുറേനിയം മൈനിങ് സെക്ടറുകളിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.
Read News


