NEWS

വേണ്ടെന്നുവച്ചത് ‘ലോക മഹായുദ്ധ’മെന്ന് ട്രംപ്; കൊറിയൻ ‘ചോരയിലും’ തളരാതെ കുതിക്കാൻ ഇന്ത്യ, കൂപ്പുകുത്തി എണ്ണ, ഡോളറിന് യെൻ ആഘാതം


ഇറാനെതിരെ ഇന്ന് നടത്താനിരുന്ന ആക്രമണം വേണ്ടെന്നുവച്ചതിലൂടെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയൊരു യുദ്ധമാണ് മാറ്റിവച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി അറേബ്യ ഉൾപ്പെടെയുള്ളയുടെ അഭ്യർഥനയെ തുടർന്നാണ് ആക്രമണത്തിൽ നിന്ന് യുഎസ് പിന്മാറിയത്.ഇറാനുമായി സമാധാന ചർച്ചകൾ ഇന്ന് പുനരാരംഭിക്കുമെന്ന് ട്രംപ് പറഞ്ഞു. ആക്രമണം ‘ഉപേക്ഷിക്കുകയും’ ചർച്ച തുടങ്ങുമെന്നുമുള്ള ട്രംപിന്റെ വാക്കുകൾക്ക് പിന്നാലെ ക്രൂഡോയിൽ വില കൂപ്പുകുത്തി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 4.80% ഇടിവുമായി 83.71 ഡോളറിലെത്തി. കഴിഞ്ഞവാരം വില 92 ഡോളറിന് മുകളിലായിരുന്നു. യുഎസ് ക്രൂഡ് വില 5.21% ഇടിവുമായി 80.26 ഡോളറുമായിട്ടുണ്ട്.ട്രംപിന്റെ മറ്റൊരു ‘നുണ’ എന്ന് ഇറാൻ


Fashion ⏭️

Back to top button