NEWS
‘മികച്ചതെന്ന്’ നെതന്യാഹു; അടച്ചിട്ട മുറിയിൽ ട്രംപുമായി 90 മിനിറ്റ് ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി

വാഷിങ്ടൻ ∙ ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ആദ്യമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇറാനിലെ യുദ്ധത്തിന്റെ ഭാവിയെ കുറിച്ച് ചർച്ച ചെയ്തു. അടച്ചിട്ട മുറിയിൽ 90 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന ചർച്ചകൾ മികച്ചതെന്ന് നെതന്യാഹു വിശേഷിപ്പിച്ചു. അതേസമയം കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ നേതാക്കൾ പരസ്യപ്പെടുത്തിയില്ല.ഇറാന് ആണവായുധങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുക എന്ന പൊതു ലക്ഷ്യത്തോടെയും ഒപ്പം മറ്റു ലക്ഷ്യങ്ങളെ കുറിച്ചും സുഹൃത്തായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തി. ഡോണാൾഡ് ട്രംപുമായി നടത്തിയ സംഭാഷണങ്ങളിൽ ഏറ്റവും മികച്ച ഒന്നായിരുന്നു ഇതെന്നും നെതന്യാഹു വിശേഷിപ്പിച്ചു.
Fashion ⏭️

