NEWS

യുഎസിൽ ജോലി ചെയ്യാൻ 95 ലക്ഷം രൂപ?; കൗൺസിലർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ – പ്രധാന വാർത്തകൾ


ബിരുദത്തിനു ശേഷം യുഎസിൽത്തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് ട്രംപ് ഭരണകൂടം ഒരു ലക്ഷം ഡോളർ (ഏകദേശം 95 ലക്ഷം രൂപ) ഫീസ് ഏർപ്പെടുത്താനൊരുങ്ങുന്നുവെന്ന റിപ്പോർട്ട് വാർത്താതലക്കെട്ടുകളിൽ ഇടംപിടിച്ചു. കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്റെ അവധി അപേക്ഷ കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗീകരിച്ചെന്ന വാർത്തയും ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ. യുഎസിൽനിന്നൊരു ഡിഗ്രി, ശേഷം അവിടെത്തന്നെ ജോലി. – ഈ സ്വപ്നം കാണുന്ന ഇന്ത്യൻ വിദ്യാർഥികൾ കഠിനാധ്വാനം മാത്രമല്ല, ഇനി ഒരു ലക്ഷം ഡോളർ (ഏകദേശം 95 ലക്ഷം രൂപ) കൂടിയുണ്ടാക്കാനുള്ള വഴി കണ്ടെത്തേണ്ടി വരും. ബിരുദത്തിനു ശേഷം യുഎസിൽത്തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്താനൊരുങ്ങുന്ന ഫീസാണ് ഒരു ലക്ഷം ഡോളർ. തീരുമാനം നടപ്പിലായാൽ ഒട്ടേറെ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇത് തിരിച്ചടിയാകും.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്ന വിദഗ്ധ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയായി ഒഡീഷ ജലവിഭവവകുപ്പ് മുന്‍ സ്‌പെഷല്‍ സെക്രട്ടറിയും മുന്‍ എന്‍ജിനീയര്‍ ഇന്‍ ചീഫുമായ അശുതോഷ് ഡാഷിനെ ഉള്‍പ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്.


Fashion ⏭️

Back to top button