NEWS

അദാനി ഇറ്റലിയിലേക്കും; കറ്റാനിയ വിമാനത്താവളം സ്വന്തമാക്കുക ലക്ഷ്യം, എതിർപക്ഷത്ത് 9 ആഗോള വമ്പന്മാർ


ബ്രിട്ടനിലെ തുറമുഖത്തിനായി വലവീശുന്നു എന്ന റിപ്പോർട്ടുകൾക്ക് തൊട്ടുപിന്നാലെ, അദാനി ഗ്രൂപ്പ് ഇറ്റലിയിലേക്കും കടക്കുന്നു. അദാനി ഗ്രൂപ്പിന് കീഴിലെ അദാനി എയർപോർട്ട് ഹോൾഡിങ്സ് ആണ് ഇറ്റലിയിലെ കറ്റാനിയ എയർപോർട്ടിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാനായി ശ്രമിക്കുന്നത്. മറ്റ് 9 കമ്പനികൾ കൂടി ഭൂരിപക്ഷ ഓഹരികൾക്കായി മത്സരരംഗത്തുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.വാൻസീ എയർപോർട്സ്, റോയൽ സ്കിഫോൾ ഗ്രൂപ്പ്, കോർപറേഷ്യോൻ അമേരിക്ക എയർപോർട്സ്, മൂൺഡീസ്,  സാവെ, മാഗ് ഓവർസീസ് ഇൻവെസ്റ്റ്മെന്റ്, ഡൂഏയി എയറോപോർട്ടീ,  ഒമാൻ എയർപോർട്സ് മാനേജ്മെന്റ് കമ്പനി, മക്വയറി യൂറോപ്യൻ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് എന്നിവയോടാണ് അദാനിയുടെ മത്സരം. അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ ബ്രിട്ടനിലെ വലിയ തുറമുഖ ഓപ്പറേറ്ററായ അസോഷ്യേറ്റഡ് ബ്രിട്ടിഷ് പോർട്സിന്റെ (എബിപി) ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. എബിപിയുടെ 63.9% ഓഹരികൾ വാങ്ങാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നറിയുന്നു. 


Fashion ⏭️

Back to top button